Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 5:01 AM IST Updated On
date_range 6 Feb 2019 5:01 AM ISTകലക്ടർ കരുവാരകുണ്ട് ചിറ സന്ദർശിച്ചു
text_fieldsbookmark_border
കരുവാരകുണ്ട്: പ്രളയത്തിൽ അങ്ങാടിച്ചിറയിൽ അടിഞ്ഞ ചളിയും മണലും നീക്കാൻ നടപടി തുടങ്ങി. ചൊവ്വാഴ്ച സ്ഥലം സന്ദർശിച ്ച ജില്ല കലക്ടർ അമിത് മീണയാണ് അടിയന്തര നടപടിക്ക് നിർദേശം നൽകിയത്. നാല് മാസമായിട്ടും മണൽ നീക്കാൻ നടപടിയില്ലാത്തത് എ.പി. അനിൽകുമാർ എം.എൽ.എ തിങ്കളാഴ്ച നിയമസഭയിൽ ഉന്നയിച്ചിരുന്നു. ചിറയിൽനിന്ന് വാരുന്ന മണൽ പുന്നക്കാട് ഗ്രൗണ്ടിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ തള്ളും. ഇതിെൻറ എസ്റ്റിമേറ്റ് തയാറാക്കി ബുധനാഴ്ചയോടെ കലക്ടറേറ്റിലെത്തിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. ഗ്രാമപഞ്ചായത്ത്, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ ഡിസാസ്റ്റർ മാനേജ്മെൻറാണ് പദ്ധതി നടപ്പാക്കുക. നൂറ്റാണ്ട് പഴക്കമുള്ളതും ബോട്ട് സർവിസ് നടത്തിയിരുന്നതുമായ ചിറ മണലടിഞ്ഞ് ഫുട്ബാൾ ഗ്രൗണ്ടിന് സമാനമാവുകയും രണ്ട് കുടിവെള്ള പദ്ധതികളും നൂറുകണക്കിന് കുടുംബങ്ങളുടെ ജലസ്രോതസ്സുകളും പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. നാട്ടുകാർ ജനകീയ സമരത്തിനുള്ള തയാറെടുപ്പിലുമായിരുന്നു. ചിറയിലെ പഴയ പാലം മുതൽ തൂക്കുപാലം വരെ 200 മീറ്ററോളം ദൂരത്തെ മണലും ചളിയും രണ്ടര മീറ്റർ താഴ്ചയിലാണ് വാരുക. ഇത് ഒരു കിലോമീറ്ററോളം ദൂരത്തേക്ക് മാറ്റണം. 75 ലക്ഷം രൂപ വരെയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഗ്രാമപഞ്ചായത്ത് എസ്റ്റിമേറ്റ് സമർപ്പിച്ചാൽ ഉടൻ അനുമതി നൽകും. ഇ ടെൻഡർ ഉറപ്പിക്കുന്ന മുറക്ക് പ്രവൃത്തി തുടങ്ങും. ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ആബിദലി, അംഗങ്ങളായ കെ. മുഹമ്മദ്, വി. ശബീറലി, പി. ഷൗക്കത്തലി, കെ. കുര്യച്ചൻ, സെക്രട്ടറി എം.വി. മോഹനൻ, വില്ലേജ് ഓഫിസർ കെ. അയ്യപ്പൻ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു. Photo ജില്ല കലക്ടർ അമിത് മീണ ചിറ സന്ദർശിക്കാനെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story