Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാമക്കയത്ത്​...

ചാമക്കയത്ത്​ കുടിവെള്ളക്കിണറി​െൻറ സ്ലാബ്​ തകർന്നിട്ട്​ മാസങ്ങൾ

text_fields
bookmark_border
മലപ്പുറം: ആയിരങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പാണക്കാട് ചാമക്കയത്തെ ശുദ്ധജല വിതരണക്കിണറി​െൻറ സ്ലാബ് തകർന് നിട്ട് മാസങ്ങളായി. കടലുണ്ടിപ്പുഴയിലെ കിണറി​െൻറ മൂന്ന് സ്ലാബുകളാണ് തകർന്നത്. മലപ്പുറം നഗരസഭയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളത്തിന് ഇൗ കിണറിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. മുകൾഭാഗം തുറന്നതോടെ പക്ഷികളും മറ്റും മാലിന്യം കൊണ്ടിടാനും വിസർജനം നടത്താനുമുള്ള സാധ്യതയേറെയാണ്. നിലവിൽ പുഴയിലെ ജലനിരപ്പിനോട് ചേർന്നാണ് കിണറി​െൻറ മുകൾഭാഗമുള്ളത്. ജലനിരപ്പ് ഉയരുകയാണെങ്കിൽ കുടിവെള്ളത്തിൽ മലിനജലം കലരും. ഇതുസംബന്ധിച്ച് പട്ടർകടവ് പ്രദേശവാസികൾ കലക്ടർക്കും ജലവകുപ്പിനും പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. സ്ലാബുകൾ കാലപ്പഴക്കത്തിൽ കിണറിലേക്ക് താഴ്ന്നതായാണ് കരുതുന്നത്. ഇവിടെനിന്ന് സ്പിന്നിങ് മില്ലിന് സമീപത്തെ ജലസംഭരണിയിലേക്ക് വെള്ളം പമ്പുചെയ്താണ് നഗരസഭയിൽ വിതരണം നടത്തുന്നത്. കിണറി​െൻറ ശോച്യാവസ്ഥ സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകുമെന്ന് പാണക്കാട് പൗരസമിതി ഭാരവാഹികൾ പറഞ്ഞു. photo: mpm sand1 chamakkayam ചാമക്കയത്തെ ശുദ്ധജല വിതരണക്കിണറി​െൻറ സ്ലാബ് തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story