Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 4:59 AM IST Updated On
date_range 6 Jan 2019 4:59 AM ISTtirmw1
text_fieldsbookmark_border
ഹർത്താലുകളിലെ അക്രമം തടയാൻ പൊലീസ് സേനയിലെ ഒഴിവുകൾ നികത്തണം -താലൂക്ക് വികസനസമിതി തിരൂർ: ഹർത്താലുകളിലെ അക്രമം തടയാനും ക്രമസമാധാനം പാലിക്കാനും പൊലീസ് സേനയിലെ ഒഴിവുകൾ നികത്തണമെന്ന് തിരൂർ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനായി സർക്കാറിന് നിവേദനം നൽകും. മണൽകടത്തുമായി ബന്ധപ്പെട്ട് സിവിൽ സ്റ്റേഷൻ വളപ്പിലും പൊലീസ് ലൈനിലും പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്യണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കൃഷി നടത്താത്ത പാടശേഖരങ്ങൾ കണ്ടെത്തി കൃഷി നടത്തുന്നതിന് കൃഷി ഓഫിസർ, വില്ലേജ് ഓഫിസർ, കർഷകർ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിക്കണെമന്നും യോഗം ആവശ്യപ്പെട്ടു. സെർവർ തകരാറ് മൂലം റേഷൻ വിതരണം തടസ്സപ്പെടുന്നതായി പരാതി ഉയർന്നു. പ്രശ്ന പരിഹാരത്തിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് സപ്ലൈ വകുപ്പിനോട് ആവശ്യപ്പെടും. തിരൂർ ജില്ല ആശുത്രിയിൽ വൈദ്യുതി മുടങ്ങുന്നത് മൂലം ശസ്ത്രകിയകൾ, ഡയാലിസിസ് എന്നിവ തടസ്സപ്പെടുന്നത് മൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് എ.കെ. സൈതാലിക്കുട്ടി ആവശ്യപ്പെട്ടു. ഇതിന് കെ.എസ്.ഇ.ബി അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുയർന്നു. നിലവിലുള്ള ട്രാൻസ്ഫോമറിെൻറ ശേഷിക്കുറവാണ് പ്രശ്നങ്ങൾക്ക് കാരണം. ഇത് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കെ.എസ്.ഇ.ബി അധികൃതർ മറുപടി നൽകി. 500 രൂപയിൽ താഴെയുള്ള മുദ്രപേപ്പറുകളുടെ ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സുലൈഖ അധ്യക്ഷത വഹിച്ചു. ഭൂരേഖ തഹസിൽദാർ പി. രാജേന്ദ്രൻപിള്ള, ഡെപ്യൂട്ടി തഹസിൽദാർമാരായ എബി എബ്രഹാം, പി. ഉണ്ണി, എ. ശിവദാസൻ, സി.എം.ടി. ബാവ, പി.എ. ബാവ, പി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പുതിയങ്ങാടി വലിയ നേർച്ചക്ക് ഇന്ന് തുടക്കം തിരൂർ: ബി.പി അങ്ങാടി യാഹും തങ്ങൾ മഖാമിലെ 166ാം വലിയ നേർച്ചാഘോഷത്തിന് ഞായറാഴ്ച തുടക്കം. രാവിലെ 11ന് ബി.പി അങ്ങാടിയിൽ നിന്ന് അരിച്ചാക്കുകളുമായി പുറപ്പെടുന്ന കഞ്ഞിക്കാരുടെ വരവ് മഖ്ബറയിലെത്തുന്നതോടെയാണ് മൂന്നുനാൾ നീളുന്ന നേർച്ചയുടെ ചടങ്ങുകൾ ആരംഭിക്കുക. ഉച്ചക്ക് രണ്ടിന് തിരൂർ കോടതി പരിസരത്തുനിന്നും നെറ്റിപ്പട്ടം കെട്ടിയ ആനകളോടും വൈവിധ്യമാർന്ന വാദ്യമേളങ്ങളോടും കൂടി പുറപ്പെടുന്ന ഘോഷയാത്ര പുതിയങ്ങാടിയിലെത്തി കൊടിയേറ്റം നടത്തും. അമ്പതിലധികം പെട്ടിവരവുകൾ മഖ്ബറയിലെത്തും. നേർച്ചയുടെ ഭാഗമായി വിപുലമായ വിനോദ വിപണനമേളയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story