Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 4:59 AM IST Updated On
date_range 6 Jan 2019 4:59 AM ISTസി.പി.എം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ച് സ്ത്രീകളെ മർദിച്ചു; മൂന്ന് പേർക്ക് പരിക്ക്
text_fieldsbookmark_border
വടക്കഞ്ചേരി (പാലക്കാട്): മുടപ്പല്ലൂരിൽ സി.പി.എം പ്രവർത്തകരുടെ വീടുകളിൽ കയറി ആർ.എസ്.എസ് ആക്രമണം. സി.പി.എം പടിഞ്ഞാറെത്തറ ബ്രാഞ്ച് സെക്രട്ടറി സന്തോഷ് കുമാർ, ബ്രാഞ്ച് അംഗം സുരേഷ് ബാബു എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വടിവാളുകളുമായി കയറിയ സംഘം സ്ത്രീകളെ ആക്രമിക്കുകയും സ്വർണമാലയും മൊബൈൽ ഫോണും കവരുകയും ചെയ്തു. വീട്ടിലെ രണ്ട് നായ്ക്കളെ വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ചു. ഗൃഹോപകരണങ്ങൾ തല്ലിത്തകർത്തു. സന്തോഷ് കുമാറിനെ വീട്ടുകാർ മുറിക്കുള്ളിൽ പൂട്ടിയിട്ടതിനാൽ രക്ഷപ്പെട്ടു. സന്തോഷ് കുമാറിെൻറ ഭാര്യ ജയലക്ഷ്മി (41), സഹോദരി ലീല (55), സുരേഷ് കുമാറിെൻറ മാതാവ് തങ്കമ്മ (72) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് മാരകായുധങ്ങളുമായി ഇരുപതോളം വരുന്ന സംഘം വീടുകളിൽ അതിക്രമിച്ച് കയറിയത്. ഭാര്യയെയും സഹോദരിയെയും അടിച്ച് വീഴ്ത്തി. ലീലയുടെ കഴുത്തിലെ അഞ്ചര പവെൻറ താലിമാല പൊട്ടിച്ചെടുത്തു. മൊബൈൽ ഫോണുകളും കവർന്നു. ടി.വി, ഫർണിച്ചറുകൾ, വാതിലുകൾ, ജനൽചില്ലുകൾ, ഷോക്കേസ് എന്നിവ തല്ലിത്തകർത്തു. ഇതിന് ശേഷം സി.പി.എം പടിഞ്ഞാറെത്തറ ബ്രാഞ്ച് അംഗം സുരേഷ് ബാബുവിെൻറ വീടും ആക്രമിച്ചു. ജനൽചില്ലുകളും ലൈറ്റുകളും തകർത്ത ആക്രമിസംഘം സുരേഷ് ബാബുവിെൻറ അമ്മ തങ്കമ്മക്ക് നേരെ വടിവാൾ വീശി. പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story