Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുണ്ടുപറമ്പിൽ...

മുണ്ടുപറമ്പിൽ അഞ്ചുപേരെ തെരുവു​നായ്​​ കടിച്ചു

text_fields
bookmark_border
മലപ്പുറം: മുണ്ടുപറമ്പിൽ അഞ്ചുേപരെ തെരുവുനായ് കടിച്ചു. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് തെരുവുനായ് ആക്രമണമുണ്ടായത്. മൂന്ന് കുട്ടികളെയും രണ്ട് മുതിർന്നവരെയും ഉൾപ്പെടെയാണ് ആക്രമിച്ചത്. ഇവരെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുണ്ടുപറമ്പ് ചേരിയിൽ, കാട്ടുങ്ങൽ, ചെന്നത്ത്, കണക്കൻ കോളനി ഭാഗങ്ങളിലായിരുന്നു തെരുവുനായ് ആക്രമണം. മലപ്പുറം നഗരസഭ വാർഷികാഘോഷം മലപ്പുറം: ജനങ്ങളുടെ ഇടയിൽ സ്വാധീനം ചെലുത്തിയ വികസനങ്ങളാണ് മലപ്പുറം നഗരസഭയുടെ മുഖമുദ്രയെന്നും ജനജീവിതത്തെ സ്പർശിക്കാൻ അവക്ക് സാധിച്ചിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി. 'ജനകീയ വികസനത്തി​െൻറ മൂന്ന് വർഷങ്ങൾ' മലപ്പുറം നഗരസഭ ഭരണ സമിതിയുടെ മൂന്നാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ മൂന്നു വർഷത്തെ വികസന പദ്ധതികളെ ആസ്പദമാക്കി നഗരസഭാംഗം അഡ്വ. റിനിഷ റഫീഖ് സംവിധാനം ചെയ്ത ഡോക്യൂമ​െൻറി പ്രകാശനവും കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉപഹാര സമർപ്പണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. കുടുംബശ്രീയെ ആദരിക്കൽ നഗരസഭ വൈസ് ചെയർമാൻ പെരുമ്പള്ളി സൈത് നിർവഹിച്ചു. ചെയർപേഴ്സൻ സി.എച്ച്. ജമീല, സ്ഥിരംസമിതി അധ്യക്ഷന്മാരായ മറിയുമ്മ ശരീഫ്, പരി അബ്ദുൽമജീദ്, പി.എ. സലീം, ഫസീന കുഞ്ഞിമുഹമ്മദ്, റജീന ഹുസൈൻ, ഹാരിസ് ആമിയൻ, ഒ. സഹദേവൻ, സലീന റസാഖ്, രാജു, മന്നയിൽ അബൂബക്കർ, ഉപ്പൂടൻ ഷൗക്കത്ത്, സി.ഡി.എസ് പ്രസിഡൻറുമാരായ വി.കെ. ജമീല, ഖദീജ, മുഹമ്മദ്കുട്ടി, ബാലസുബ്രഹ്ണ്യൻ, സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഫോേട്ടാ: mpmma1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story