Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 4:59 AM IST Updated On
date_range 6 Jan 2019 4:59 AM ISTകരിങ്കൊടി പ്രതിഷേധം: അറസ്റ്റിലായവർക്ക് രാത്രി ഉപാധികളോടെ ജാമ്യം
text_fieldsbookmark_border
ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് ശ്രമം മഞ്ചേരി: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരിയിൽ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം. മന്ത്രിയുടെ കാറിന് തകരാർ വരുത്തിയെന്ന് കാണിച്ച് പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് പൊലീസ് റിപ്പോർട്ട് എഴുതിയത്. യുവാക്കളെ കള്ളക്കേസെടുത്ത് ജയിലിലിടാൻ പൊലീസ് ശ്രമിക്കുകയായിരുന്നെന്ന് യു.ഡി.എഫ് ആരോപിച്ചു. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് മന്ത്രിക്ക് കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്തതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽനിന്ന് ജാമ്യം നൽകാനിരിക്കുകയായിരുന്നു. എന്നാൽ, കാറിെൻറ ഗ്ലാസിന് ചുറ്റുമുള്ള കവറിങ് ബെൽറ്റ് പൊട്ടിയതായി കാണിച്ചാണ് പൊതുമുതൽ നശിപ്പിക്കൽ കൂടി ഉൾപ്പെടുത്തിയത്. ഇതിനെ ചൊല്ലി യു.ഡി.എഫ് നേതാക്കളും പൊലീസും തമ്മിൽ വാഗ്വാദവും നടന്നു. രാത്രി 10.30ഒാടെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ വീട്ടിലെത്തിച്ചത്. അപ്പോഴേക്കും മന്ത്രിയുടെ കാറിനുണ്ടെന്ന് പറഞ്ഞ തകരാർ നേരത്തെ ഉള്ളതാണെന്ന് തെളിയിക്കുന്ന വിധത്തിലുള്ള ചിത്രങ്ങൾ യൂത്ത് ലീഗ് പ്രവർത്തകർ തരപ്പെടുത്തി. ഇക്കാര്യം സി.ജെ.എമ്മിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ മുഴുവൻ പ്രവർത്തകരുടെയും കൈയിൽ കറുത്ത കൊടിയുണ്ടായിരുന്നെന്നും അതിനിടയിൽ മന്ത്രിയുടെ കാറിന് കല്ലെറിയാനോ തകരാർ വരുത്താനോ തുനിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story