Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 4:59 AM IST Updated On
date_range 8 Dec 2018 4:59 AM ISTഅങ്ങ് ഫ്രാൻസിലുമുണ്ടെടാ പിടി...
text_fieldsbookmark_border
ആലപ്പുഴ: ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവമായ നമ്മുടെ സ്കൂൾ കലോത്സവം വിമാനം കയറി അങ്ങ് ഫ്രാൻസിൽവരെ പറന്നിറങ്ങിയിട്ടുണ്ട്. കിഴക്കിെൻറ വെനീസിൽ കേളികൊട്ടുയർന്ന കലോത്സവം കൺകുളിർക്കെ കാണാനെത്തിയ ഈ ഫ്രഞ്ച്-മലയാളി കുടുംബത്തിെൻറ കണ്ണുകൾ പറഞ്ഞുതരും എത്രത്തോളം കലോത്സവത്തെ നെഞ്ചേറ്റുന്നുണ്ടെന്ന്. ഫ്രാൻസിൽ താമസിക്കുന്ന കോട്ടയം നെടുങ്കുന്നത്തുകാരിയായ ക്രിസൽ, മകൾ സുന്ദരി, പിന്നെ ഫ്രഞ്ച് മരുമകൻ മാക്സുമാണ് കലോത്സവം കാണാനെത്തിയത്. ഫ്രാൻസിൽ നഴ്സായി വിരമിച്ച ക്രിസൽ അവിടത്തുകാരൻതന്നെയായ ജോയലിനെയാണ് വിവാഹം െചയ്തത്. 40 വർഷമായി അവിടെയാണ്. ഒന്നരവർഷം മുമ്പായിരുന്നു മോഡൽ കൂടിയായ സുന്ദരിയുടെ വിവാഹം. കലയെയും കേരളത്തെയും ഏറെ സ്നേഹിക്കുന്ന കുടുംബം കലോത്സവം കാണാനായി ദിവസങ്ങൾക്കുമുമ്പേ ആലപ്പുഴയിലെത്തി. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന കലോത്സവത്തിലുടനീളം കാണിയായുണ്ടായിരുന്ന ക്രിസൽ അന്നേ ഉറപ്പിച്ചതാണ് ഈ വർഷവും എത്തണം എന്ന്. ഇവരുടെ സഹോദരീപുത്രൻ ഡൊമിനികിെൻറ മകൾ അലീന വെള്ളിയാഴ്ച നടന്ന ചവിട്ടു നാടക മത്സരത്തിൽ പങ്കെടുത്തിരുന്നു. അതും കലോത്സവത്തിന് കുടുംബസമേതമെത്താൻ കാരണമായി. ഏറെ മനോഹരം എന്നാണ് കലോത്സവത്തെക്കുറിച്ച് മാക്സ് പറഞ്ഞത്. മൂന്നു ദിവസത്തെയും പരിപാടികൾ കാണാനാണ് തീരുമാനം. ക്രിസ്മസുകൂടി മലയാള നാട്ടിൽ ആഘോഷിച്ചശേഷമേ ക്രിസലും കുടുംബവും ഫ്രാൻസിലേക്ക് മടങ്ങുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story