Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 10:29 AM IST Updated On
date_range 21 Oct 2018 10:29 AM ISTസഹപാഠിക്കൊരു വീട് സമർപ്പണം 22ന്
text_fieldsbookmark_border
മലപ്പുറം: മങ്കട പള്ളിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും പി.ടി.എയും മലപ്പുറം ജനമൈത്രി പൊലീസും ചേർന്ന് നിർമിച്ച 'സഹപാഠിക്കൊരു വീട്' തിങ്കളാഴ്ച രാവിലെ 10.30ന് ടി.എ. അഹമ്മദ് കബീർ എം.എൽ.എ സമർപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാട്ടുകാരുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെയാണ് വള്ളിക്കാപ്പറ്റയിൽ വീട് നിർമാണം പൂർത്തിയാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥിക്കാണ് വീട് നിർമിച്ചു നൽകുന്നത്. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് വി.പി. അബൂബക്കർ, വൈസ് പ്രസിഡൻറ് വി.കെ. ജലാലുദ്ദീൻ, പ്രധാനാധ്യാപിക പി.പി. ആശാലത, കെ. ശശികുമാർ, എം.പി. ജീജ ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story