Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 10:29 AM IST Updated On
date_range 21 Oct 2018 10:29 AM ISTpmna MC 1
text_fieldsbookmark_border
പെരിന്തൽമണ്ണ നഗരസഭ കെട്ടിട നികുതി വർധന; ഹൈകോടതി സ്റ്റേ ചെയ്തെന്ന് വ്യാപാരികൾ പെരിന്തൽമണ്ണ: നഗരസഭയുടെ കെട്ടിട നികുതി വർധനവിനെതിരെ ഹൈകോടതിയിൽനിന്ന് സ്റ്റേ ലഭിച്ചതായി പെരിന്തൽമണ്ണ മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നികുതി വർധനവിെനതിരെ നൂറിലേറെ വ്യാപാരികൾ ഹൈകോടതിയിൽ സമർപ്പിച്ച േകസിലാണ് വ്യാപാരികൾക്ക് അനുകൂലമായി സ്റ്റേ ലഭിച്ചത്. 2013 മുതൽ 100 ശതമാനം വർധനവും പിഴയും പലിശയുമാണ് ഇൗടാക്കുെമന്ന് അറിയിച്ചത്. പലർക്കും ലക്ഷങ്ങളുടെ ഡിമാൻഡ് നോട്ടീസാണ് ലഭിച്ചത്. 2013ൽ അന്നത്തെ നികുതി മുഴുവൻ കെട്ടിട ഉടമകളും അടച്ചതാണ്. അതിനുശേഷമാണ് ൈലസൻസ് നൽകിയത്. 2013 മുതൽ നികുതി വർധിപ്പിച്ച് പിരിക്കാത്തത് നഗര ഭരണത്തിെൻറ പിടിപ്പുകേടാണ്. ഇൗ വർധനവാണ് കോടതിയിൽ ചോദ്യംചെയ്തത്. അസോസിയേഷൻ യോഗത്തിൽ പ്രസിഡൻറ് ചമയം ബാപ്പു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാലിമാർ ഷൗക്കത്ത്, പി.ടി.എസ്. മൂസു, സി.പി. മുഹമ്മദ് ഇക്ബാൽ, യൂസുഫ് രാമപുരം, ലിയാക്കത്തലി ഖാൻ, കെ.പി. ഉമ്മർ, വാര്യർ എസ്. ദാസ്, കെ. ലത്തീഫ്, ഹാരിസ് ഇന്ത്യൻ, ഷൈജൽ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ്: മിനിമം വേതനം 500 രൂപയാക്കണം പെരിന്തൽമണ്ണ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികക്ക് 200 തൊഴിൽ ദിനങ്ങളും കുറഞ്ഞ വേതനം 500 രൂപയുമാക്കണമെന്ന് പെരിന്തൽമണ്ണ മുനിസിപ്പൽ തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ സമ്മേളനം ആവശ്യപ്പെട്ടു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി അസൈൻ കാരാട് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.പി. മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻറ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. കെ.ടി. ദീപ, റഷീദ് പുല്ലാനിക്കണ്ടൻ, നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം, കർഷക തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി എം.കെ. ശ്രീധരൻ, നിഷി അനിൽരാജ്, എസ്. സരസ്വതി, ചന്ദ്രപ്രീത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കിനാതിയിൽ സാലിഹ് (പ്രസി.), കെ.ടി. ദീപവി, കെ. ലക്ഷ്മി, ശോഭന (വൈസ് പ്രസി.), എസ്. സരസ്വതി (സെക്ര.), റഷീദ് പുല്ലാനിക്കുണ്ടൻ, അജിത, മിനി (ജോ. സെക്ര.), ചന്ദ്രപ്രീത (ട്രഷ.). പടം..... pmna mc 1 പെരിന്തൽമണ്ണ മുനിസിപ്പൽ തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ സമ്മേളനം അസൈൻ കാരാട് ഉദ്ഘാടനം ചെയ്യുന്നു ശിലാസ്ഥാപനം നാളെ പെരിന്തൽമണ്ണ: പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓപൺ ഓഡിറ്റോറിയത്തിന് ചൊവ്വാഴ്ച ശിലാസ്ഥാപനം നടത്തും. ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിക്കുന്നത്. ആധുനിക രീതിയിൽ കോൺക്രീറ്റിലും ഇരുമ്പിലുമാണ് നിർമിക്കുക. തറ ഇൻറർലോക്കും ടൈലും പാകും. നാലുഭാഗവും ഇരിപ്പിടങ്ങളും പ്രവേശനങ്ങളും ഒരുക്കും. മേൽക്കൂരയിൽനിന്നുള്ള ജലം െപെപ്പ് വഴി ജലസംഭരണിയിലേക്കും ഉപയോഗപ്പെടുത്തും. 23ന് രാവിലെ 10ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ, ജില്ല പഞ്ചായത്ത് വികസന സമിതി ചെയർമാൻ ഉമ്മർ അറക്കൽ, കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രസീത മണിയാണി എന്നിവർ പങ്കെടുക്കുമെന്ന് പി.ടി.എ പ്രസിഡൻറ് നഹാസ് എം. നിസ്താർ, പ്രിൻസിപ്പൽ കെ. അബ്ദുൽ ബഷീർ, പ്രധാനാധ്യാപകൻ കെ. ബഷീർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story