Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒരു അഡീഷനൽ സോളിസിറ്റർ...

ഒരു അഡീഷനൽ സോളിസിറ്റർ ജനറൽ കൂടി രാജിവെച്ചു

text_fields
bookmark_border
ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. മനീന്ദർ സിങ് കേന്ദ്ര സർക്കാറി​െൻറ അഡീഷനൽ സോളിസിറ്റർ ജനറൽ പദവി രാജിവെച്ചു. കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ രാജിവെക്കുന്ന മൂന്നാമത്തെ അഡീഷനൽ സോളിസിറ്റർ ജനറലാണ് സിങ്. മോദി-അമിത് ഷാ കൂട്ടുകെട്ടി​െൻറ വലംകൈയും തന്നേക്കാൾ ജൂനിയറുമായ മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ അഡ്വ. തുഷാർ മേത്തയെ സോളിസിറ്റർ ജനറൽ ആക്കിയതിന് പിറകെയാണ് മനീന്ദർ സിങ്ങി​െൻറ രാജി. സിങ്ങിന് പുറമെ പി.എസ്. നരസിംഹയും സന്ദീപ് സേഥിയും എ.എസ്.ജി പദവിയിൽനിന്ന് കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ രാജിവെച്ചിട്ടുണ്ട്. ഇതിൽ നരസിംഹയുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ മാർച്ചിലാണ് മനീന്ദർ സിങ്ങി​െൻറയും നരസിംഹയുടെയും കാലാവധി കേന്ദ്ര സർക്കാർ 2020 ജൂൺ 20വരെ നീട്ടിയിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story