Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 10:29 AM IST Updated On
date_range 21 Oct 2018 10:29 AM ISTവയോധികെൻറ മരണം: കുരങ്ങന്മാർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം
text_fieldsbookmark_border
ലഖ്നോ: 70കാരെൻറ മരണത്തിൽ കുരങ്ങന്മാർക്കെതിരെ കേസെടുക്കണമെന് കുടുംബാംഗങ്ങൾ. ഉത്തർപ്രദേശിലെ ബാഗ്പതിന് സമീപത്തെ തിക്രി ഗ്രാമത്തിലെ ധരംപാൽ എന്ന വയോധികനാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിൽനിന്ന് വിറക് ശേഖരിക്കുന്നതിനിടെ പരിസരത്തുള്ള കുരങ്ങന്മാർ ഇഷ്ടികകൊണ്ട് എറിയുകയായിരുന്നുവെന്ന് ധരംപാലിെൻറ സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. അതേസമയം, അട്ടിയിട്ട ഇഷ്ടികകൾക്കുമുകളിൽ കിടന്നുറങ്ങുകയായിരുന്ന ധരംപാൽ കുരങ്ങന്മാർ ചാടിയതിനെത്തുടർന്ന് താഴേക്കുവീഴുകയും ഇഷ്ടികകൾ ഒന്നാകെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ധരംപാലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ കുരങ്ങന്മാരെ അറസ്റ്റ് ചെയ്യുന്നെതങ്ങനെ എന്ന് ആലോചിക്കുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story