Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 10:29 AM IST Updated On
date_range 21 Oct 2018 10:29 AM ISTപേട്ടൽ പ്രതിമ; ഗുജറാത്തിൽ ഗോത്രവർഗ പ്രക്ഷോഭം
text_fieldsbookmark_border
ന്യൂഡൽഹി: നർമദ നദിക്ക് സമീപം നിർമിച്ച സർദാർ വല്ലഭ് ഭായ് പേട്ടലിെൻറ പ്രതിമക്കെതിരെ ഗുജറാത്തിലെ േഗാത്രവർഗം പ് രക്ഷോഭത്തിന് ഇറങ്ങുന്നു. ഒക്ടോബർ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ അനാവരണം ചെയ്യാനിരിക്കേയാണ് 75,000ത്തോളം വരുന്ന ഗോത്രവർഗത്തിൽപെട്ടവർ പ്രക്ഷോഭവുമായി രംഗത്തുവന്നത്. പ്രതിമ നിർമാണത്തിനും പ്രദേശത്തെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കൈയേറിയെന്നും നിലവിൽ സർക്കാർ െകാണ്ടുവരുന്ന എല്ലാ പദ്ധതികളും ഗോത്രവർഗ മേഖലയിലാണെന്നും പ്രക്ഷോഭക്കാർ പറയുന്നു. ''സര്‍ദാര്‍ പട്ടേലിനോട് ഞങ്ങള്‍ക്ക് എതിർപ്പില്ല. ഞങ്ങള്‍ വികസനത്തിനും എതിരല്ല. എന്നാല്‍, ഈ സര്‍ക്കാറിെൻറ വികസനത്തോടുള്ള സമീപനം ഗോത്രസമൂഹത്തിനെതിരാണ്. നിലവിൽ നർമദ സരോവർ പദ്ധതിക്ക് നിരവധി പേരുടെ സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്'' -േഗാത്രവർഗ നേതാവ് ഡോ. പ്രഫുൽ വാസവ പറഞ്ഞു. പ്രതിമ അനാവരണം ചെയ്യുന്ന ദിവസം തങ്ങളുടെ 72 ഗ്രാമങ്ങളിൽ ഭക്ഷണം പാകംചെയ്യില്ല. ഒമ്പത് ഗോത്രവര്‍ഗ ജില്ലകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. സ്‌കൂളുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അന്ന് അടച്ചിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story