Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 1:59 PM IST Updated On
date_range 19 Sept 2018 1:59 PM ISTപുനർജ്ജനിക്കായി കുടുംബശ്രീയും
text_fieldsbookmark_border
മലപ്പുറം: 'പുനർജ്ജനി, ഒപ്പം കുടുംബശ്രീയും' പദ്ധതിയുടെ രണ്ടാംഘട്ട പരിപാടികൾക്ക് മലപ്പുറം നഗരസഭയിലെ ചെമ്മങ്കടവ ് വാർഡിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പ്രളയാനന്തരം വൃത്തിഹീനമായ പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്, മറ്റ് അജൈവ മാലിന്യങ്ങൾ എന്നിവയാണ് വൃത്തിയാക്കിയത്. നവകേരള സൃഷ്ടിക്കായി കുടുംബശ്രീ പദ്ധതിയായ ആര്‍.കെ.എല്‍.എസ് ലോണിനെ കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കി. നഗരസഭ വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗം ബുഷ്‌റ തറയിൽ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ വി.കെ. ജമീല, പി. ഖദീജ, സി. സുജാത, എം. ആബിദ, ഇ.കെ. രഞ്ജിനി, സി.കെ. നഫീസ, ആയിഷാബി, ശ്രീജ എന്നിവര്‍ സംബന്ധിച്ചു. ശുചീകരണത്തിൽ നഗരസഭയിലെ നൂറോളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story