Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി...

ബി.ജെ.പി അധ്യക്ഷയോ​ട്​ ഇന്ധനവില ചോദിച്ച ഒാ​േട്ടാ ഡ്രൈവർക്ക്​ മർദനം

text_fields
bookmark_border
സംഭവം ഒച്ചപ്പാടായതോടെ ഒാേട്ടാ ഡ്രൈവറുടെ വീട് സന്ദർശിച്ചു ചെന്നൈ: ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജ​െൻറ വാർത്തസമ്മേളനത്തിനിടെ ഇന്ധനവിലയെക്കുറിച്ച് ചോദിച്ച ഒാേട്ടാഡ്രൈവറെ പാർട്ടി പ്രവർത്തകർ മർദിച്ചു. സംഭവത്തി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ചെന്നൈ സൈദാപേട്ട കതിറിനാണ് (55) മർദനമേറ്റത്. സൈദാപേട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സമീപത്തു നിന്ന കതിർ '' അക്കാ ഒരു നിമിഷം, പെട്രോൾ വില ഒാരോ ദിവസവും വർധിക്കുകയാണല്ലോ...'' എന്നു ചോദിച്ചയുടൻ സമീപത്തുനിന്ന പ്രാദേശിക നേതാവ് വി. കാളിദാസ് ഇയാളെ പിടിച്ചു പിൻഭാഗത്തേക്ക് തള്ളി. തുടർന്ന്് പ്രവർത്തകർ പൊതിരെ തല്ലി. ഇൗ സമയം തമിഴിസൈ സൗന്ദരരാജൻ ഒന്നും സംഭവിക്കാത്തമട്ടിൽ മാധ്യമപ്രവർത്തകരോട് ചിരിച്ചു സംസാരിക്കുകയായിരുന്നു. സംഭവം ഒച്ചപ്പാടായതോടെ ചൊവ്വാഴ്ച രാവിലെ അവർ കതിറി​െൻറ സൈദാപേട്ടയിലെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. മോദിയുടെ പിറന്നാളിനോടനുബന്ധിച്ച മധുരപലഹാരവും വീട്ടുകാർക്ക് കൈമാറി. തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച തമിഴിസൈ സൗന്ദരരാജൻ ബി.െജ.പി പ്രവർത്തകർ കതിറിനെ മാറ്റിനിർത്തുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും അറിയിച്ചു. ഫോേട്ടാ: kathir(മർദനത്തിനിരയായ ഒാേട്ടാ ഡ്രൈവർ കതിർ) കെ. രാജേന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story