Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 12:59 PM IST Updated On
date_range 19 Sept 2018 12:59 PM ISTകുമരനെല്ലൂരിൽ വീണ്ടും സംഘർഷം
text_fieldsbookmark_border
ആനക്കര: കപ്പൂർ പഞ്ചായത്തിലെ കുമരനെല്ലൂരിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ സംഘർഷം. രാത്രിയോടെ സ്ഥലത്തെത്തിയ തൃത്താല പൊലീസ് വടികളും മറ്റും കണ്ടെടുത്തു. കഴിഞ്ഞദിവസം കുമരനെല്ലൂർ സ്കൂൾ കായികോത്സവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് പുറത്തേക്ക് എത്തിയതെന്ന് പറയുന്നു. തിങ്കളാഴ്ച നാലംഗസംഘം കുമരനെല്ലൂരിൽ ചിലരെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അതിെൻറ തുടർച്ചയാണ് ചൊവ്വാഴ്ചത്തേതും. പഞ്ചായത്ത് വക സ്ഥലത്ത് കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡിൽനിന്നും പൊലീസ് വടികളും സ്കൂൾ വിദ്യാർഥികളുടെ ഭാഗും കണ്ടെടുത്തു. തുടർന്ന് പ്രദേശത്തെ പലഭാഗത്തും ഇത്തരത്തിൽ ശേഖരണമുണ്ടന്ന പരാതിയിൽ പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ചത്തെ സംഘർഷത്തിൽ പരിക്കേറ്റവർ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story