Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 12:59 PM IST Updated On
date_range 19 Sept 2018 12:59 PM ISTപഞ്ചായത്തിെൻറ ജീപ്പിനു മുകളിൽ മരം വീണു
text_fieldsbookmark_border
കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തിെൻറ ജീപ്പിന് മുകളിൽ മരം പൊട്ടിവീണ് വാഹനം തകർന്നു. പുല്ലങ്കോട് അങ്ങാടിയിൽ വെച്ചാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കാനുള്ള നടപടികളുടെ ഭാഗമായി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. പുല്ലങ്കോട് അങ്ങാടിയോട് ചേർന്ന വളവിലാണ് അപകടം. സമീപത്തെ വാകമര കൊമ്പ് ജീപ്പിെൻറ മുകളിലൂടെ പൊട്ടിവീഴുകയായിരുന്നു. മുന്നിലെ ഗ്ലാസിൽ മരക്കമ്പ് തുളച്ച് കയറിയ നിലയിലാണ്. വൈദ്യുതി പോസ്റ്റും പൊട്ടിവീണു. വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഡ്രൈവർ ഇല്യാസ്, ടെക്നിക്കൽ അസി. അനിത, ക്ലർക്ക് ശശി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. നാട്ടുകാരും വൈദ്യുതി ജീവനക്കാരും ചേർന്ന് ഗതാഗത തടസ്സം ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story