Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ എം.എൽ.എമാരെ അയോഗ്യരാക്കിയ കേസ്​: വിധി നാളെ

text_fields
bookmark_border
ചെന്നൈ: തമിഴ്നാട്ടിൽ സ്പീക്കർ അയോഗ്യരാക്കിയ ദിനകരൻപക്ഷ എം.എൽ.എമാരുടെ കേസിൽ മദ്രാസ് ഹൈകോടതിയിലെ മൂന്നാം ജഡ്ജി എം. സത്യനാരായണൻ ഇൗമാസം 20ന് വിധി പറയും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും സ്പീക്കർ പി. ധനപാലും തമ്മിൽ ചർച്ച നടത്തിയിരുന്നു. ജൂൺ 14ന് ഹൈകോടതി ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് അന്തിമവിധിക്കായി മൂന്നാം ജഡ്ജിക്ക് കേസ് കൈമാറിയത്. മൂന്നാം ജഡ്ജിയായി ജസ്റ്റിസ് എസ്. വിമലയെയാണ് നിയമിച്ചത്. എന്നാൽ, സുപ്രീംകോടതി ഇടപെട്ട് വിമലയെ മാറ്റി ജസ്റ്റിസ് എം. സത്യനാരായണനെ നിയമിച്ചു. മൂന്നാം ജഡ്ജിയുടെ വിചാരണ 12 ദിവസം നീണ്ടു. 2017 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിൽ അവിശ്വാസം രേഖപ്പെടുത്തി ഗവർണർക്ക് നിവേദനം നൽകിയതി​െൻറ പേരിൽ ദിനകരൻപക്ഷത്തെ 18 എം.എൽ.എമാരെ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിയിൽ മൂന്നാം ജഡ്ജി വിയോജിപ്പ് രേഖെപ്പടുത്തിയാൽ എടപ്പാടി സർക്കാറി​െൻറ നിലനിൽപ് അപകടത്തിലാവും. അല്ലാത്തപക്ഷം 18 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. കരുണാനിധിയുടെ മരണത്തോടെ തിരുവാരൂരിലും എ.കെ. ബോസി​െൻറ നിര്യാണത്തോടെ തിരുപ്പറകുൺറത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story