Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 12:14 PM IST Updated On
date_range 19 Sept 2018 12:14 PM ISTകൂളിമാട് പാലം അനുബന്ധ റോഡ്: സ്ഥലമെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുമെന്ന് കലക്ടർ
text_fieldsbookmark_border
മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിെൻറ അനുബന്ധ റോഡിനായി സ്ഥലമെടുപ്പ് നടപടി വേഗത്തിലാക്കുമെന്ന് ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. ഭൂവുടമകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. റോഡിെൻറ എല്ലാ സ്ഥലമെടുപ്പ് നടപടിക്രമങ്ങളും 1895ലെ ഭൂമി ഏറ്റെടുക്കൽ ഉത്തരവിെൻറ അടിസ്ഥാനത്തിൽ പൂർത്തിയാെയങ്കിലും തുക വിതരണം ചെയ്തിരുന്നില്ല. പഴയ വിലയ്ക്ക് ഭൂമി നൽകാൻ തയാറാെണന്ന് ഭൂവുടമകൾ കലക്ടറെ അറിയിച്ചു. പുതിയ ആക്ട് പ്രകാരം സ്ഥലമെടുപ്പിന് പരിസ്ഥിതി ആഘാത പഠനം മുതലുള്ള എല്ലാ നടപടികളും ആവശ്യമാണ്. ഇതിന് ശേഷം ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഉണ്ടാകും. 52 സെൻറ് ഭൂമി മാത്രമേ പാലത്തിെൻറ അനുബന്ധ റോഡിനാവശ്യമുള്ളൂ എന്നതിനാലും തണ്ണീർതടങ്ങൾക്കോ ചുറ്റുപാടുകൾക്കോ പരിസ്ഥിതി ആഘാതമുണ്ടാക്കുന്നിെല്ലന്നതിനാലും മറ്റു നടപടികൾ ഒഴിവാക്കി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഇറക്കാൻ സർക്കാറിനോട് ആവശ്യപ്പെടും. ഇതുവഴി നേരത്തെ നിശ്ചയിച്ച വിലയിൽതന്നെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കഴിയും. പാലത്തിന് കിഫ്ബിയിലുൾപ്പെടുത്തി 21.5 കോടിയുടെ ഭരണാനുമതി ലഭിച്ചതാണ്. മറുതീരമായ കോഴിക്കോട് ജില്ലയിൽ അനുബന്ധ റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ ഏറ്റെടുക്കൽ നടപടി പൂർത്തിയായാൽ മാത്രമെ പാലത്തിന് സാങ്കേതിക അനുമതി ലഭ്യമാവുകയുള്ളൂ. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ പി.ടി.എ. റഹിം, ടി.വി. ഇബ്രാഹിം, െഡപ്യൂട്ടി കലക്ടർ പി. രഘുനാഥ്, കോഴിക്കോട് ബ്രിഡ്ജസ് വിഭാഗം എ.ഇ എൻ.വി. ഷൈനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story