Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 12:14 PM IST Updated On
date_range 19 Sept 2018 12:14 PM ISTകുനിയില്‍ ഇരട്ടക്കൊല കേസ് വിചാരണക്ക്; കോടതി പരിസരത്ത് കനത്ത സുരക്ഷ
text_fieldsbookmark_border
മഞ്ചേരി: അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ കേസ് വിചാരണ ബുധനാഴ്ച ആരംഭിക്കാനിരിക്കെ കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണവും ഒരുക്കി. മഞ്ചേരി ഐ.ജി.ബി.ടിയില്‍ പ്രവര്‍ത്തിക്കുന്ന അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി മൃദുല മുമ്പാകെയാണ് വിചാരണ. പത്ത് ദൃക്സാക്ഷികളുള്‍പ്പെടെ 365 സാക്ഷികളുള്ള കേസിെൻറ വിസ്താരം നവംബര്‍ 11 വരെ തുടരും. 116 മുതല്‍ 126 വരെയുള്ള സാക്ഷികളെയാണ്വിസ്തരിക്കുന്നത്. അതീഖ് റഹ്മാന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (48), സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് (37) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഓസോൺ ദിനാചരണം മഞ്ചേരി: ഓസോൺ ദിനാചരണ ഭാഗമായി മഞ്ചേരി കെ.എ.എച്ച്.എം യൂനിറ്റി വനിത കോളജ് രസതന്ത്രവിഭാഗം 'ഓസോൺ കുട-നമ്മുടെ ഭൂമിയുടെ രക്ഷാകവചം' വിഷയത്തിൽ പ്രബന്ധ-പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സി. സൈതലവി ഉദ്ഘാടനം ചെയ്തു. പ്രഫ. മുഹമ്മദ് ഷാഫി ക്ലാസെടുത്തു. ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ അധ്യക്ഷത വഹിച്ചു, ഡോ. പി. ജ്യോതി, ഡോ. കെ. ദീപ, കെ.എം. സുഹാദ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ധർണ തൃക്കലങ്ങോട്: ക്ഷേമ പെൻഷൻ തടഞ്ഞ് പാവങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നിലപാടിനെതിരെ തൃക്കലങ്ങോട് പഞ്ചായത്ത് ഒാഫിസിനു മുന്നിൽ യു.ഡി.എഫ് ധർണ നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഇ.പി. നാരായണൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. മോയിൻകുട്ടി, അബ്ദുറഹ്മാൻ പുൽപറ്റ, പഞ്ചായത്ത് അംഗം വിജേഷ്, എൻ.പി. മുഹമ്മദ്, മജീദ് പാലക്കൽ, യൂസുഫ് മേച്ചേരി, സലാം, വേണു, മഞ്ജുഷ, രഞ്ജിമ, നുസൈബ, ബ്ലോക്ക് അംഗം നാരായണൻ, ഷൈജൽ, ഒാജസ് കറുകയിൽ, ഹസ്കർ, ലത്തീഫ് ചെറുകുളം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story