Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 2:15 PM IST Updated On
date_range 18 Sept 2018 2:15 PM ISTനെടുങ്ങോട്ടുമാടിലെ മാലിന്യം: ഉടമയെകൊണ്ട് നീക്കം ചെയ്യിക്കും
text_fieldsbookmark_border
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം തേഞ്ഞിപ്പലം: നെടുങ്ങോട്ടുമാടില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ തള്ളിയ ആശുപത്രിമാലിന്യം ഉടമയെകൊണ്ട് നീക്കംചെയ്യിക്കാനും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും പള്ളിക്കൽ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. നെടുങ്ങോട്ടുമാട് മദ്റസക്ക് സമീപം ഉമ്മയ്യയുടെ സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചത്. മാലിന്യം നീക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ ചേംബറിൽ ഉപരോധിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ജനവാസമേഖലയായ നെടുങ്ങോട്ടുമാടില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ മാലിന്യം തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story