Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 2:15 PM IST Updated On
date_range 18 Sept 2018 2:15 PM IST'വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണം'
text_fieldsbookmark_border
തിരൂരങ്ങാടി: ഗൾഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്ന നടപടി വിമാനക്കമ്പനികൾ അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം മൂന്നിയൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രവാസി സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം ശ്രീനിവാസൻ വാരിയത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് പി.കെ. അലവി, ഏരിയ സെക്രട്ടറി എം.പി. സക്കീർ, വി.പി. വിശ്വനാഥൻ, സി. മുനീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കടവത്ത് മൊയ്തീൻകുട്ടി (പ്രസി.), പി.പി. അബ്ദുൽ റഷീദ്, മൊയ്തീൻ കുട്ടി (വൈസ് പ്രസിഡൻറുമാർ), റഫീഖ് പാപ്പനൂർ (സെക്ര.), സി.പി. അബ്ദുൽ കരീം, സി. ഫൈസൽ (ജോ. സെക്രട്ടറിമാർ), കൈതകത്ത് കോയമോൻ (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story