Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 2:00 PM IST Updated On
date_range 18 Sept 2018 2:00 PM ISTപാറയില്‍ താല്‍ക്കാലിക തടയണ നിര്‍മാണം വൈകുന്നു
text_fieldsbookmark_border
22ന് മുസ്‌ലിം യൂത്ത്‌ലീഗ് മനുഷ്യതടയണ തീര്‍ക്കും തിരൂരങ്ങാടി: പ്രളയശേഷം ശുദ്ധജല ക്ഷാമത്തിലേക്ക് നീങ്ങുന്ന നാടിനെ രക്ഷിക്കാന്‍ പാറയില്‍ഭാഗത്ത് തടയണ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കും. 22ന് രാവിലെ പത്ത് മുതല്‍ ന്യൂകട്ട് പാറയില്‍ ഭാഗത്ത് മനുഷ്യതടയണ നിര്‍മിച്ച് പ്രതിഷേധിക്കും. തിരൂരങ്ങാടി നഗരസഭയിലെ വെഞ്ചാലി കാപ്പിലേയും നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തി മോര്യാകാപ്പ് പരിസര പ്രദേശങ്ങളിലേയും വെള്ളമാണ് പാറയില്‍ വഴി കടലിലേക്കൊഴുകുന്നത്. ഈ പ്രദേശങ്ങളിലെ പലഭാഗത്തും ഇപ്പോള്‍ തന്നെ വെള്ളം വറ്റി തുടങ്ങി. നിലവിലുള്ള അവസ്ഥ തുടരുകയും തുലാവര്‍ഷത്തില്‍ ആവശ്യത്തിന് മഴ ലഭിക്കാതിരിക്കുകയും ചെയ്താല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും വലിയ ക്ഷാമം നേരിടും. അത് മുന്നില്‍കണ്ട് ശേഷിക്കുന്ന വെള്ളമെങ്കിലും തടഞ്ഞ് നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത്‌ലീഗ് മനുഷ്യ തടയണ നിര്‍മിക്കുന്നത്. ജന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ആവശ്യമുന്നയിച്ച് നിവേദനം നല്‍കും. യോഗത്തിൽ യു.എ. റസാഖ് അധ്യക്ഷത വഹിച്ചു. ജാഫര്‍ പനയത്തില്‍, ഷമീര്‍ പൊറ്റാണിക്കല്‍, യു. ഷാഫി, അബ്ബാസ് പനയത്തില്‍, അലി മൂച്ചിക്കല്‍, കെ. മൊഹ്‌യുദ്ദീന്‍, ഇ. റിയാസ്, കെ. അനസ്, ശിഹാബ് കോഴിശ്ശേരി, ഇ. സല്‍മാന്‍, കെ.കെ. റഹീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story