Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 1:30 PM IST Updated On
date_range 18 Sept 2018 1:30 PM ISTസാമ്പത്തിക തട്ടിപ്പ്: ബാങ്ക് പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന് സി.പി.എം
text_fieldsbookmark_border
മേലാറ്റൂർ: ഇരട്ട വേതനം കൈപ്പറ്റിയതടക്കമുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയതായി തെളിഞ്ഞതിെൻറ അടിസ്ഥാനത്തിൽ അധ്യാപക ജോലിയിൽനിന്ന് സസ്പെൻഷനിലായ എടപ്പറ്റയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. കബീർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സ്ഥാനം രാജിവക്കണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായും മെംബറായും 1995 മുതൽ 2015 വരെ കാലയളവിൽ കബീർ നടത്തിയ അഴിമതികളിൽ പലതും വിവിധ സർക്കാർ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾ പൊതുധനകാര്യ സ്ഥാപനമായ ബാങ്കിെൻറ പ്രസിഡൻറ് സ്ഥാനത്ത് തുടരുന്നത് ലജ്ജാവഹമാണ്. കെ.എം. ഷാനവാസ്, എൻ.പി. മുഹമ്മദലി, കാപ്പിൽ ഷൗക്കത്തലി, കെ.എസ്. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story