Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 1:30 PM IST Updated On
date_range 18 Sept 2018 1:30 PM ISTഉപജില്ല പി.ടി.എ അവാർഡ് കക്കാടംപുറം സ്‌കൂളിന്
text_fieldsbookmark_border
വേങ്ങര: ഉപജില്ലയിലെ മികച്ച പ്രൈമറി സ്‌കൂൾ പി.ടി.എക്കുള്ള ഈ വർഷത്തെ അവാർഡ് കക്കാടംപുറം എ.ആർ. നഗർ ഗവ. യു.പി സ്‌കൂളിന് ലഭിച്ചു. അവാര്‍ഡ് അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ സ്‌കൂള്‍ ഭാരവാഹികള്‍ക്ക് സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. 'നാം മുന്നോട്ട്' എന്ന പേരിൽ ജനപങ്കാളിത്തത്തോടെ 2017-18 വർഷം പി.ടി.എ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. പി.ടി.എ, എസ്.എം.സി, മാതൃസംഘം കമ്മിറ്റികളോടൊപ്പം പൂര്‍വവിദ്യാര്‍ഥികളെയും സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി വിദ്യാലയ വികസനസമിതി രൂപവത്കരിച്ച് വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്തുവരുന്ന വിദ്യാലയത്തിെൻറ കൂട്ടായ മുന്നേറ്റത്തിന് ലഭിച്ച അംഗീകാരമാണ് അവാര്‍ഡ്. സർവശിക്ഷ അഭിയാൻ ജില്ല അവാർഡ്, ഹരിത വിദ്യാലയം ഉപജില്ല അവാർഡ് എന്നിവ കഴിഞ്ഞ വർഷങ്ങളിൽ വിദ്യാലയത്തിന് ലഭിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി. യൂസുഫ്, പി.ടി.എ പ്രസിഡൻറ് കെ.കെ. ബഷീർ, എസ്.എം.സി വൈസ് ചെയര്‍മാന്‍ അരീക്കൻ ഷക്കീറലി, ബി.പി.ഒ വി. ഭാവന, ഹെഡ്മാസ്റ്റർ കെ.എ. ഹമീദ്, സീനിയർ അസിസ്റ്റൻറ് കെ. മുഹമ്മദ്, എസ്.ആർ.ജി കൺവീനർ പി.കെ. അബ്ദുന്നാസർ, സ്റ്റാഫ് സെക്രട്ടറി പി.എം. ഇഖ്ബാൽ, സ്കൂൾ ലീഡർ ശിവപ്രിയ, മുഹമ്മദ് ഷഹീം എന്നിവര്‍ പങ്കെടുത്തു. പടം: വേങ്ങര ഉപജില്ലയിലെ മികച്ച പ്രൈമറി സ്‌കൂൾ പി.ടി.എക്കുള്ള ഈ വർഷത്തെ അവാർഡ് കക്കാടംപുറം എ.ആർ. നഗർ ഗവ. യു.പി സ്‌കൂളിന് അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story