യൂത്ത് ലീഗ് എം.എൽ.എ ഓഫിസ് മാർച്ച് 15ന്

06:38 AM
12/09/2018
പാലക്കാട്: കുറ്റാരോപിതനായ പി.കെ. ശശി എം.എൽ.എ രാജിവെച്ച് കേസന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ15ന് ചെർപ്പുളശ്ശേരിയിലുള്ള എം.എൽ.എ ഓഫിസിലേക്ക് യുവജന മാർച്ച് നടത്താൻ മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡൻറ് സി.എ. സാജിത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ബി.എസ്. മുസ്തഫ തങ്ങൾ, മുജീബ് മല്ലിയിൽ, വി.പി. ഫാറൂഖ് മാസ്റ്റർ, സക്കരിയ കൊടുമുണ്ട, കെ.പി.എം. സലീം, മാടാല മുഹമ്മദലി, റിയാസ് നാലകത്ത് എന്നിവർ സംസാരിച്ചു. ജില്ല ജന. സെക്രട്ടറി ഗഫൂർ കോൽകളത്തിൽ സ്വാഗതം പറഞ്ഞു. മന്ത്രി എ.കെ. ബാലനെ ഗവർണർ പുറത്താക്കണം -ബി.ജെ.പി പാലക്കാട്: സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി എ.കെ. ബാലനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ് ഗവർണർക്ക് പരാതി നൽകി. ഭരണഘടനയോട് കൂറ് പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി തനിക്ക് കിട്ടിയ പരാതി പൊലീസിന് കൈമാറാത്തത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.
Loading...
COMMENTS