ശിരുവാണി മേഖലയിൽ റീ-സർവേ പരിഗണനയിൽ

06:38 AM
12/09/2018
കല്ലടിക്കോട്: ശിരുവാണി സാഗർ അണക്കെട്ട് പ്രദേശങ്ങളിൽ റീസർവേ പരിഗണനയിൽ. ശിരുവാണി വനമേഖലയിലെ കേരളമേട്ടിനോട് ചേർന്ന സ്ഥലങ്ങളിൽ വനം-ജലസേചന വകുപ്പുകൾ തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു. ഇതി​െൻറ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിൽ ഇരു വകുപ്പുകളുടെയും പ്രവർത്തന പരിധിയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനായി പ്രത്യേകം നിർദേശം നൽകിയിരുന്നു. ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാനാവും റീസർവേ നടത്തുക. കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി കൂടുതൽ ഫലവത്തായ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും സർവേ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. കോഴിക്കോട് കേന്ദമായി പ്രവർത്തിക്കുന്ന വനം സർവേ യൂനിറ്റിലെ ഉദ്യോഗസ്ഥരാവും ശിരുവാണിയിലെ റീ-സർവേക്ക് നേതൃത്വം നൽകുക.
Loading...
COMMENTS