കുടുംബശ്രീ ഉത്പന്നങ്ങളുടെ കാറ്റലോഗ് പുറത്തിറക്കി

06:38 AM
12/09/2018
പാലക്കാട്: ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ കയറ്റുമതി ഗുണനിലവാരമുള്ള വൈവിധ്യങ്ങളായ ഉത്പന്നങ്ങളുടെ വിശദ വിവരങ്ങളടങ്ങിയ കാറ്റലോഗ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി പ്രകാശനം ചെയ്തു. കുടുംബശ്രീ ഉൽപന്നങ്ങൾ വിപണിയുടെ സാധ്യമായിടത്തെല്ലാം എത്തിക്കാനുള്ള നൂതനമായ ശ്രമങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ല മിഷൻ പ്രൊഡക്ട് കാറ്റലോഗ് പുറത്തിറക്കിയത്. ഭക്ഷ്യ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മികച്ച ഉത്പന്നങ്ങളുടെ ചിത്രങ്ങളും വില നിലവാരവും സംരംഭകരുടെ വിലാസവുമടക്കം കാറ്റലോഗിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ജില്ല മിഷൻ കോഒാഡിനേറ്റർ പി. സൈതലവി, എ.ഡി.എം. സി.എസ്.വി. പ്രേംദാസ് എന്നിവർ സംബന്ധിച്ചു. photo: pl1 ജില്ലയിലെ തെരഞ്ഞെടുത്ത കുടുംബശ്രീ ഉൽപന്നങ്ങളുടെ കാറ്റലോഗ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി പ്രകാശനം ചെയ്യുന്നു
Loading...
COMMENTS