Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 11:45 AM IST Updated On
date_range 11 Sept 2018 11:45 AM ISTകൈത്താങ്ങാവാൻ കൂടെയുണ്ട് ഇവർ
text_fieldsbookmark_border
മലപ്പുറം: സർക്കാറിനൊപ്പം പൊതുജനങ്ങളുടേയും കാരുണ്യവർഷത്തിൽ പ്രളയ ദുരിത ബാധിതർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ്. വെള്ളപ്പൊക്കത്തിൽ സർവവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും ദുരന്ത ബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിനും സർക്കാറിനൊപ്പം വിവിധ സാമൂഹിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും ഒത്തൊരുമിക്കുകയാണ്. മഹാപ്രവാഹത്തിൽ ഇടറി വീണവർക്ക് കൈത്താങ്ങായി വിവിധ പദ്ധതികളാണ് സംഘടനകൾ ഏറ്റെടുത്തു നടത്തുന്നത്. കോൺഗ്രസ് സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ച ആയിരം വീട് പദ്ധതി ഇതിലൊന്നാണ്. പ്രളയം ബാധിക്കാത്ത പഞ്ചായത്തുകളിലെ കമ്മിറ്റികൾ ഒാരോ വീടുകൾവീതം സ്പോൺസർ ചെയ്യും. സർക്കാറിെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സി.പി.എം സജീവ പങ്കാളിത്തം വഹിക്കും. പ്രവർത്തകർ ധന, വിഭവ സമാഹരണം നടത്തും. മനുഷ്യാധ്വാനം സംഭാവന ചെയ്യും. ദുരിതാശ്വാസ നിധിയിലേക്കുള്ള മുസ്ലിം ലീഗിെൻറ ധന സമാഹരണം പൂർത്തിയായി. മണ്ഡലം കമ്മിറ്റികൾ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ദുരിത ബാധിതർക്ക് വീട് നിർമിച്ചുനൽകും. കൊണ്ടോട്ടി മണ്ഡലത്തിൽ ഇതിന് തുടക്കം കുറിച്ചു. സംസ്ഥാനതല ധനസമാഹരണത്തിെൻറ ഭാഗമായി സി.പി.െഎ ജില്ല കമ്മിറ്റി ആറ് ലക്ഷത്തിലധികം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു. പുനർനിർമാണ പ്രവർത്തനങ്ങളിൽ വെൽഫെയർ പാർട്ടി, വിഭവങ്ങളും പ്രവർത്തകരുടെ സേവനവും നൽകും. പ്രളയദിനങ്ങളിൽ രക്ഷദൗത്യത്തിൽ ജില്ലയിൽ 3111 പ്രവർത്തകരാണ് പങ്കാളികളായത്. ജില്ലയിലെ ആയിരത്തോളം ബസുകൾ ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കെ.എം.സി.സി ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. സർക്കാർ സഹായംകൊണ്ട് വീട് പൂർത്തിയാക്കാൻ പറ്റാത്തവർക്ക് സഹായധനം നൽകുന്നത് ആലോചനയിലാണ്. വെള്ളം കയറിയ 200ഒാളം ചെറുകിട വ്യാപാരികൾക്ക് സഹായം നൽകാൻ വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവും നടന്നുവരുന്നു. പീപ്പിൾസ് ഫൗണ്ടേഷൻ വീട് നിർമാണം, വീട് അറ്റകുറ്റപ്പണി, തൊഴിൽ, കുടിവെള്ളം എന്നിവയിലൂന്നിയുള്ള വിപുല പദ്ധതി ഉടൻ പ്രഖ്യാപിക്കും. സമസ്തയുടെ നേതൃത്വത്തിൽ കർമപദ്ധതി തയാറാക്കും. സർവേ റിപ്പോർട്ടിെൻറ വെളിച്ചത്തിലായിരുക്കും ഇത്. സർക്കാർ സഹായം ലഭിക്കാൻ ഇടയില്ലാത്തവർക്ക് സഹായം നൽകുന്നത് പരിഗണനയിലാണ്. പുനരുദ്ധാരണത്തിന് പോപ്പുലർ ഫ്രണ്ട് കർമപദ്ധതി നടപ്പാക്കും. എസ്.എസ്.എഫ് പ്രളയബാധിതരായ വിദ്യാർഥികൾക്ക് എജ്യുകെയർ എന്ന പേരിൽ പഠന സാമഗ്രികളും മറ്റും നൽകുന്നുണ്ട്. കേരള മുസ്ലിം ജമാഅത്ത് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘട്ടമായി പണം നൽകി. ഹോട്ടൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ 'ആക്ടോൺ' ആറു കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story