Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 11:44 AM IST Updated On
date_range 8 Sept 2018 11:44 AM ISTപ്രളയജലമിറങ്ങിയ വഴികളിൽ െനാമ്പരക്കാഴ്ചയായി സാവിത്രിയും മക്കളും
text_fieldsbookmark_border
മലപ്പുറം: പ്രളയജലമിറങ്ങിയ വഴികളിലെ നൊമ്പരക്കാഴ്ചകളിെലാന്നാണ് പുറത്തൂർ കളൂർ പാഠശേഖരത്തിന് സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ കഴിയുന്ന അറുപതുകാരിയായ സാവിത്രിയും കുടുംബവും. പോകാനൊരിടമില്ലാതെ ഹൃേദ്രാഗിയായ അവർ മക്കളും പേരക്കുട്ടികളുമൊക്കെയായി തൃത്തല്ലൂരിലെ ആരോഗ്യകേന്ദ്രത്തിലാണ് താമസം. എറണാകുളത്തും മറ്റും വീട്ടുജോലിയെടുത്താണ് സാവിത്രി മക്കളെ വളർത്തിയത്. അരിഷ്ടിച്ചുണ്ടാക്കിയ കാശുകൊണ്ട് കളൂർ പാഠശേഖരത്തിന് സമീപം സ്ഥലം വാങ്ങി. അതിലുണ്ടായിരുന്ന ഷെഡ് പൊളിച്ച് കയറിക്കിടക്കാനൊരു കൂര ഒപ്പിച്ചു. കുടിവെള്ളമില്ല. വീട്ടിലേക്ക് മര്യാദക്കുള്ള വഴിയുമില്ല. എങ്കിലും സാവിത്രിക്കും കുടുംബത്തിനും ഇത് എല്ലാമായിരുന്നു. ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിക്കുമെന്ന പ്രതീക്ഷയിൽ ഉള്ളതിെൻറ ഒരു ഭാഗം പൊളിച്ച് തറയിട്ടു. എന്നാൽ, വീട് കിട്ടിയില്ല. പിന്നീട് ഒറ്റമുറി വീട്ടിലായിരുന്നു താമസം. മുറിയോട് ചേർന്ന് ഒാലകൊണ്ട് മറച്ചുകെട്ടിയ ചായ്പിലാണ് എല്ലാവരുടെയും കിടത്തം. ഒരാണും പെണ്ണുമായി രണ്ട് മക്കളാണുള്ളത്. മകൻ മലപ്പുറത്ത് ഹോട്ടലിൽ ജോലി ചെയ്യുന്നു. പെൺകുട്ടി വർഷങ്ങൾക്കുമുമ്പ് ഭർത്താവുപേക്ഷിച്ച് രണ്ടു മക്കളുമായി അമ്മയോടൊപ്പമുണ്ട്. ഏറെ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് മകൾ. പ്രളയനാളുകളിൽ അസ്വസ്ഥത കൂടിയതിനാൽ തിരൂരിലെ പ്രമുഖ മനോരോഗ വിദഗ്ധെൻറ ചികിത്സയിലാണിപ്പോൾ. മകളുടെ മകനും വിവാഹിതനാണ്. മകെൻറ ഭാര്യയും രണ്ടു മക്കളും എല്ലാം അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത് ഇൗ ചായ്പിലായിരുന്നു. പാഠശേഖരം വെള്ളത്തിൽ മുങ്ങിയതോടെ ആദ്യമൊഴിപ്പിച്ചത് സാവിത്രിയെയും മക്കളെയുമാണ്. വെള്ളം ഇരച്ചെത്തിയതോടെ ഉണ്ടായിരുന്ന ചുമരും ഇടിഞ്ഞു വീണു. ഉള്ള കിടപ്പാടവും പോയതോടെയാണ് പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ ആരോഗ്യ കേന്ദ്രത്തിലേക്ക് താമസം മാറ്റിയത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചശേഷം വാടക നൽകാനാവാതെ താമസിച്ചിരുന്ന വീട്ടിൽനിന്ന് ഇറങ്ങേണ്ടി വന്നതോടെയാണ് മക്കളുമായി പെരുവഴിയിലായത്. പിന്നീടാണ് ഇൗ അമ്മ വീട്ടുജോലികൾക്ക് പോയി തുടങ്ങിയത്. ഏകദേശം 15 വർഷം മുമ്പാണ് വയൽ വക്കത്ത് വീടെന്ന് പറയാവുന്ന കോലം പടച്ചുണ്ടാക്കിയത്. സമീപത്തെ ക്ഷേത്രം പുതുക്കി പണിതപ്പോൾ അവർ നൽകിയ പഴയ വാതിൽ കട്ടിലയും ജനവാതിലുമൊക്കെ വെച്ചുകെട്ടിയാണ് വീടുണ്ടാക്കിയത്. അതാണിപ്പോൾ പ്രളയമെടുത്തത്. ഇനി എങ്ങോട്ടുപോകുമെന്ന് ഒരുപിടിയുമില്ല. മക്കളും മരുമക്കളും പേരുക്കുട്ടികളുമൊക്കെയായി കിടക്കാൻ അടച്ചുറപ്പുള്ളൊരു വീട്. അത് മാത്രമാണ് അറുപതുകാരിയായ ഇൗ അമ്മയുടെ ഏക പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story