Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 11:44 AM IST Updated On
date_range 8 Sept 2018 11:44 AM ISTഅയോഗ്യതയുടെ പേരിൽ പെൻഷൻ തടഞ്ഞത് 64,238 പേർക്ക്
text_fieldsbookmark_border
4617 പേരും അർഹർ മഞ്ചേരി: വർഷങ്ങളായി സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങിയവരുടെ കൂട്ടത്തിൽ നിന്ന് സർക്കാർ വെട്ടിമാറ്റിയത് 64,238 പേരെ. ആകെയുള്ള 40,61,391 പേരിൽനിന്നാണിത്. മരണപ്പെട്ടവരെന്നും കാറുകളുണ്ടെന്നും 1200 ചതുരശ്ര അടിക്ക് മുകളിൽ വീടുണ്ടെന്നുമടക്കം കാരണത്താലാണ് ഇവർ അനർഹരായത്. എന്നാൽ, മോട്ടോർ വാഹന വകുപ്പ് നൽകിയ 60 വയസ്സു കഴിഞ്ഞ വാഹന ഉടമകളുടെ പട്ടികയും സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്നവരുടെ പട്ടികയും ചേർത്ത് വെച്ചാണ് തദ്ദേശ വകുപ്പ് പ്രത്യേക പരിശോധനകളോ സ്ഥിരീകരണമോ നടത്താതെ പെൻഷൻ തടഞ്ഞത്. പുനരന്വേഷണത്തിൽ 4617 പേരുടേത് പുനഃസ്ഥാപിച്ചു. താൽക്കാലികമായി തടഞ്ഞുവെക്കപ്പെട്ടത് 59,621 പേരുടെ പെൻഷനാണ്. ഇവരുടെ കാര്യത്തിൽ ഒരു തവണകൂടി വസ്തുതാന്വേഷണം നടത്തി സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെങ്കിൽ പെൻഷൻ പുനഃസ്ഥാപിക്കാൻ തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തദ്ദേശ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച നിർദേശം നൽകി. അർഹരാണെങ്കിൽ 2018 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നാലു മാസത്തെ പെൻഷനടക്കം നൽകും. ഒാരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ഗുണഭോക്താക്കളിൽ മോട്ടോർവാഹന വകുപ്പിെൻറയും മരണ രജിസ്റ്ററിെൻറയും വിവരങ്ങളുെട അടിസ്ഥാനത്തിൽ പെൻഷൻ വെബ്സൈറ്റിൽ പരിശോധന നടത്തുകയും വിവരങ്ങൾ ശരിയാണോ എന്ന് വസ്തുതാന്വേഷണം നടത്തുകയും വേണം. പഞ്ചായത്ത് സെക്രട്ടറിമാരാണിത് ചെയ്യേണ്ടത്. വെബ്സൈറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറ ലോഗിനിൽ വ്യക്തികളുടെ പേരും അനർഹരാവാനുള്ള കാരണവും ചേർത്തിട്ടുണ്ട്. ഇക്കാര്യമാണ് സ്ഥിരീകരിക്കേണ്ടത്. നഗരസഭകളിലും കോർപറേഷനുകളിലും റവന്യൂ ഇൻസ്പെക്ടർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, സീനിയർ ക്ലർക്ക് എന്നിവരും ഗ്രാമപഞ്ചായത്തിൽ വി.ഇ.ഒ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, ക്ലർക്ക് എന്നിവരുമാണ് വസ്തുതാന്വേഷണം നടത്തേണ്ടത്. ഇവർ റിപ്പോർട്ട് തദ്ദേശ സ്ഥാപന സെക്രട്ടറി മുഖേന സർക്കാറിന് 22നകം നൽകണം. ഇതിൽ പഞ്ചായത്ത് ഡയറക്ടറേറ്റിൽ ഡി.ബി.ടി സെല്ലിൽ റിപ്പോർട്ട് ക്രോഡീകരിച്ച് അർഹരുടെ പട്ടികയിൽ വീണ്ടും ചേർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story