Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:20 AM IST Updated On
date_range 7 Sept 2018 11:20 AM ISTമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ജില്ലയിൽനിന്ന് ലഭിച്ചത് ഏഴ് കോടി 34 ലക്ഷം
text_fieldsbookmark_border
പാലക്കാട്: ജില്ലക്ക് അകത്തും പുറത്തുനിന്നുമായി ചെറിയതുക മുതൽ ലക്ഷങ്ങൾ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നു. ജില്ല കലക്ടറേറ്റ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സെപ്റ്റംബർ അഞ്ചുവരെ ലഭിച്ചത് 7,34,58,771 രൂപയാണ്. എല്ലാ പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളും പൊതുജനങ്ങളും അകമഴിഞ്ഞ് സംഭാവന നൽകണമെന്ന് ജില്ല കലക്ടർ അഭ്യർഥിച്ചു. ഈ തുകക്ക് നികുതിയിളവ് ലഭിക്കുന്നതാണ്. വ്യക്തികളോ സ്ഥാപനങ്ങളോ അയക്കുന്ന സംഭാവനങ്ങൾ ഡി.ഡിയായോ ചെക്ക് ആയോ പ്രിൻസിപ്പൽ സെക്രട്ടറി (ധനകാര്യം), തിരുവനന്തപുരം -1 എന്ന വിലാസത്തിൽ അയക്കുകയോ കലക്ടറേറ്റിൽ നേരിട്ട് നൽകി രശീതി കൈപ്പറ്റുകയോ ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നുള്ള സാധനങ്ങൾ സംഭരണകേന്ദ്രങ്ങളിൽ എത്തിച്ചു പാലക്കാട്: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൈമാറാൻ വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് െട്രയിനിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സാധനങ്ങൾ സംഭരണകേന്ദ്രങ്ങളിൽ എത്തിച്ചതായി ഡെപ്യൂട്ടി കലക്ടർ എം.കെ. അനിൽകുമാർ അറിയിച്ചു. ചുമട്ടുതൊഴിലാളികൾ, ഷൊർണൂർ ലക്ഷ്മി നാരായണ കോളജിൽ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ, ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളജിലെ 30 വിദ്യാർഥികൾ, റവന്യൂ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് സാധനങ്ങൾ റെയിൽവേ സ്റ്റേഷനിൽനിന്ന് സംഭരണ കേന്ദ്രങ്ങളിലെത്തിച്ചത്. ചുമട്ടുതൊഴിലാളികൾ സൗജന്യമായാണ് സാധനങ്ങൾ ഇറക്കിയത്. കൂടാതെ, കോളജ് അധികൃതരുടെ നിർദേശപ്രകാരം ഇതരസംസ്ഥാന തൊഴിലാളികളുടെ സേവനവും സൗജന്യമായിരുന്നു. െട്രയിനിൽ സ്റ്റേഷനിൽ എത്തിച്ച സാധനങ്ങൾ കുളപ്പുള്ളി മുനിസിപ്പാലിറ്റിയുടെ സംഭരണകേന്ദ്രത്തിലും കഞ്ചിക്കോട് കിൻഫ്ര പാർക്കിലുമാണ് സംഭരിച്ചത്. നിലവിൽ കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ കുട്ടികൾക്കുള്ള ഭക്ഷണ പാക്കറ്റുകൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, സ്റ്റീൽ പാത്രങ്ങൾ, ബിസ്കറ്റ്, മെഴുകുതിരി, അരി, ആരോഗ്യ പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാണ്. ഇവ ക്യാമ്പുകളിലേക്കും മറ്റു ജില്ലകളിലേക്കും കയറ്റി അയക്കണമെന്ന് സംഭരണകേന്ദ്രത്തിെൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ആർ. രേണു പറഞ്ഞു. പ്രളയക്കെടുതിയിൽ മുങ്ങിപ്പോയ മറ്റു ജില്ലകളിലേതടക്കം പാലക്കാട് നിന്ന് കയറ്റി അയച്ചത് 200ലേറെ ലോഡ് അവശ്യവസ്തുക്കളാണ്. ജില്ലയിലെ വ്യക്തികൾ, സന്നദ്ധ സംഘടനകൾ, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ജില്ലയിലെ സംഭരണകേന്ദ്രത്തിലെത്തിയ ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കളാണ് വിവിധ സ്ഥലങ്ങളിലെത്തിച്ചത്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലേക്കും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായാണ് സാധനങ്ങൾ വിതരണം ചെയ്തത്. സംഭരണകേന്ദ്രമായ കഞ്ചിക്കോട് കിൻഫ്ര പാർക്കിൽനിന്നാണ് സാധനങ്ങൾ കയറ്റി അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story