Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 12:11 PM IST Updated On
date_range 6 Sept 2018 12:11 PM ISTപ്രളയത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റ് ഡ്രോൺ വഴി നൽകി പൊന്നാനി മാതൃക
text_fieldsbookmark_border
പൊന്നാനി: കഴിഞ്ഞദിവസം പൊന്നാനിയിലെ ദുരിതാശ്വാസ ക്യാമ്പിന് സമീപം രണ്ട് കവറുകളുമായി പറന്നിറങ്ങിയ ഡ്രോൺ ഒരു കുടുംബത്തിനേകിയ ആശ്വാസം വലുതായിരുന്നു. പ്രളയത്തിൽ സർവവും നഷ്ടമായ പൊന്നാനി സ്വദേശി അനീഷ്-മുത്തു ദമ്പതികളുടെ മകൾ ഷിഫക്കുള്ള കത്തുകളുമായാണ് ഡ്രോൺ എത്തിയത്. ഒരു കവറിൽ ഇപ്രകാരമൊരു കത്തുമുണ്ടായിരുന്നു- ''ഷിഫ, നഷ്ടങ്ങൾ ഓരോന്നായി നാം തിരിച്ചുപിടിക്കും, ജീവിതം മുമ്പത്തേക്കാൾ ധന്യമാകും... തീർച്ച.... സസ്നേഹം ശ്രീരാമകൃഷ്ണൻ''. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ ഇൗ കത്തിനൊപ്പം മറ്റൊരു കവറിൽ പ്രളയത്തിൽ നഷ്ടമായ ജനന സർട്ടിഫിക്കറ്റുമെത്തിയതോടെ പ്രതീക്ഷകൾ ഓരോന്നായി വീണ്ടെടുക്കുകയാണ് ഈ കുടുംബം. പരീക്ഷണാടിസ്ഥാനത്തിലുള്ള ഡ്രോൺ ഡെലിവറിയാണ് പൊന്നാനിയിൽ നടന്നത്. പ്രളയാനന്തരം പൊന്നാനിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ നേതൃത്വത്തിൽ ജി.ഐ.എസ് ഡ്രോൺ ആൻഡ് ഫീൽഡ് റിയൽ ടൈം സർവേ നടത്തുകയും അതിെൻറ അടിസ്ഥാനത്തിൽ ഫ്ലഡ് ഡിവാസ്റ്റേഷൻ ഇൻഡക്സ് തയാറാക്കുകയും ചെയ്തു. ഏഴു ദിവസംകൊണ്ട് സമാഹരിച്ച റിയൽ ടൈം വിവരശേഖരണത്തിെൻറ പരിശോധനയും പരിഹാരനടപടികളും നടന്നുവരികയാണ്. പ്രളയബാധിതരെ ഫോണിൽ ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളുടെ സാധുത ഉറപ്പ് വരുത്തിയാണ് റിപ്പോർട്ട് തയാറാക്കുന്നത്. ഇതിെൻറ അടിസ്ഥാനത്തിലുള്ള പരിഹാര നടപടികളുടെ ഭാഗമായാണ് ജനന സർട്ടിഫിക്കറ്റ് ഡ്രോൺ മുഖേന വിതരണം ചെയ്തത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗത്തിെൻറ പിന്തുണയോടെ അൽഹം ബ്രിക്സ് നോളജ് എൻഡോവ്മെൻറ്, ഇൻഫോസിസ് എന്നിവ ചേർന്നാണ് ഡ്രോൺ മാപ്പിങ് നടത്തിയത്. പി.വി. യാസിറാണ് പ്രോജക്ടിന് നേതൃത്വം നൽകുന്നത്. മലപ്പുറം ജില്ല കലക്ടർ അമിത് മീണ, ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ എന്നിവർ പദ്ധതി വിശകലനം ചെയ്തു. മുഖ്യമന്ത്രിയുമായി സ്പീക്കർ സർവെയുടെ വിവരങ്ങൾ പങ്കുവെച്ചു. ഇതുവരെ പൂർത്തിയാക്കിയ കാര്യങ്ങൾ അവലോകനം ചെയ്യാൻ മെട്രോമാൻ ഇ. ശ്രീധരൻ സെപ്റ്റംബർ ഒമ്പതിന് ബേസ് സ്റ്റേഷൻ സന്ദർശിക്കും. ഇന്ത്യയിൽ ആദ്യമായാണ് പ്രളയാനന്തരം റെക്കോഡ് വേഗത്തിൽ ഡ്രോൺ മാപ്പിങ് സംവിധാനമുപയോഗിച്ച് നാശനഷ്ട കണക്കെടുക്കുന്നതും പരിഹാര നടപടികൾ സ്വീകരിക്കുന്നതുമെന്നാണറിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story