Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:56 AM IST Updated On
date_range 6 Sept 2018 11:56 AM ISTദേശീയ അധ്യാപകദിനം
text_fieldsbookmark_border
പാലക്കാട്: അധ്യാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവ് നാരായണൻകുട്ടിയെ ആദരിച്ചു. ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ പൊന്നാട അണിയിച്ചു. പ്രിൻസിപ്പലിനും മറ്റധ്യാപകർക്കും കുട്ടികൾ ആശംസാകാർഡുകളും പേപ്പർ പേനകളും സമ്മാനിച്ചു. പ്രിൻസിപ്പൽ പി. അനിൽ അധ്യക്ഷത വഹിച്ചു. സുജിത, ഷഹന, ജോസ് ഡാനിയൽ, വാസുദേവൻ, രാജേഷ് എന്നിവർ സംസാരിച്ചു. കോട്ടായി: ചമ്പ്രക്കുളം എ.യു.പി സ്കൂളിൽ പൂർവ അധ്യാപക സംഗമവും അനുഭവ വിവരണവും നടത്തി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൻ ലളിത ബി. മേനോൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.കെ. രാജി അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ അധ്യാപകരായ വിജയകുമാരി, വൈജയന്തിമാല, സേതുമാധവൻ, തങ്കമണി, ചാമിക്കുട്ടി, ഉമാറാണി, അനില, ശ്യാമള, നിലവിലെ അധ്യാപകൻ എം. ഹിബത്തുല്ല, പി.എ. കൃഷ്ണൻകുട്ടി, വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആലത്തൂർ: ജനനന്മ യുവ കലാസാംസ്കാരിക സമിതി പഴമ്പാലക്കോട് എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളില്‍ 'ഗുരുവന്ദനം' പരിപാടി സംഘടിപ്പിച്ചു. തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനനന്മ പ്രസിഡൻറ് ബൈജു വടക്കുംപുറം അധ്യക്ഷത വഹിച്ചു. സജീവ് തരൂര്‍, രത്നകുമാരി, ടി. വിനോദ്, എം. ഷാഫി ഹംസ, കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. മുണ്ടൂർ: യുവക്ഷേത്ര കോളജ് യൂനിയൻ അധ്യാപകരെ ആദരിച്ചു. ഡയറക്ടർ ഫാ. ജെയ്സൺ ചോതിരിക്കോട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടോമി ആൻറണി അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം.എസ്. മോഹനനെ വീട്ടിലെത്തി വിദ്യാര്‍ഥികള്‍ ആദരിച്ച് ഗുരുവന്ദനം നടത്തി. മഞ്ഞപ്ര പി.കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനായിരുന്ന എം.എസ്. മോഹനനെ ആദരിച്ചത്. പ്രിന്‍സിപ്പല്‍ ജോണിമാത്യു പൊന്നാടയണിയിച്ചു. എ. ജയലക്ഷ്മി, എ.സി. വിമല, പി.എല്‍. ത്രേസ്യാമ്മ എന്നിവര്‍ ഉപഹാരം നല്‍കി. ദുരിതബാധിതരെ കാണാൻ വി.എസ്. അച്യുതാനന്ദൻ കൊടുമ്പ്, മരുതറോഡ് ഗ്രാമപഞ്ചായത്തുകളിലെത്തി പാലക്കാട്: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിെൻറ ഭാഗമായി ഭരണപരിഷ്കാര കമീഷൻ ചെയർമാനും എം.എൽ.എയുമായ വി.എസ്. അച്യുതാനന്ദൻ കൊടുമ്പ്, മരുതറോഡ് ഗ്രാമപഞ്ചായത്തുകളിലെത്തി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും മരുതറോഡ് പഞ്ചായത്ത് പരിസരത്തുമാണ് ദുരിതബാധിതരെ സന്ദർശിച്ചത്. ഇവരിൽനിന്ന് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശൈലജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗുരുവായൂരപ്പൻ, ജില്ല പഞ്ചായത്ത് അംഗം കെ. രാജൻ, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജലക്ഷ്മി, വൈസ് പ്രസിഡൻറ് കെ.ബി. മുരളീധരൻ എന്നിവർ സംസാരിച്ചു. സംയുക്ത പാടശേഖരസമിതി പ്രതിനിധികളുമായി ചർച്ച നടത്തി. ദുരിതാശ്വാസ നിധിയിലേക്ക് കൊടുമ്പ്, മരുതറോഡ് ഗ്രാമപഞ്ചായത്തുകൾ തനതു ഫണ്ടിൽനിന്ന് 20 ലക്ഷത്തിെൻറ ചെക്കുകൾ വി.എസിന് കൈമാറി. പൈതൃകം റെസിഡൻറ്സ് അസോസിയേഷൻ 30,000 രൂപയും പാലക്കാട് ലാസ്റ്റ് േഗ്രഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ 10,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story