Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോഷണക്കേസ്...

മോഷണക്കേസ് അന്വേഷണത്തിനിടെ മുക്കുപണ്ട പണയ തട്ടിപ്പ് കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
തച്ചനാട്ടുകര: അലനല്ലൂർ വഴങ്ങല്ലിയിലെ മോഷണക്കേസ് അന്വേഷണത്തിനിടെ മുക്കുപണ്ട പണയ തട്ടിപ്പ് പുറത്തായി. എറണാകുളത്തെ മൂന്ന് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് മുക്കുപണ്ടം പണയംെവച്ച് ആറ് ലക്ഷത്തോളം രൂപ തട്ടിയ വേങ്ങര ചേറൂർ സ്വദേശി കരുമ്പൻ വീട്ടിൽ നുഹ്മാൻ ഷിബിലിയെ നാട്ടുകൽ എസ്.െഎ ജയപ്രസാദി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എടത്തനാട്ടുകരയിലുണ്ടായ മോഷണ പരമ്പരകളിലും വഴങ്ങല്ലി മോഷണത്തിലും സമാനതകൾ ഉള്ളതിനാൽ അന്വേഷണം ഊർജിതമാക്കുകയും ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധര​െൻറ നിർദേശപ്രകാരം അപരിചിതരെ നിരീക്ഷിക്കുകയുമായിരുന്നു. ഇതിനിടെ, വഴങ്ങല്ലിയിലെ വാടകവീട്ടിൽ െവച്ചാണ് നുഹ്മാൻ ഷിബിലിയെ സംശയസാഹചര്യത്തിൽ പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ ഇയാളിൽനിന്ന് എറണാകുളത്തെ ധനകാര്യ സ്ഥാപനങ്ങളിൽ സ്വർണം പണയം വെച്ചതി​െൻറ രേഖകൾ കണ്ടെടുത്തു. പണയം വെച്ചത് മുക്കുപണ്ടമാണെന്ന് വെളിപ്പെടുത്തിയതോടെ എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസി​െൻറ അന്വേഷണത്തിനായി ഇയാളെ കൈമാറി. സീനിയർ സി.പി.ഒ ഗിരീഷ്, സി.പി.ഒമാരായ റഫീഖ്, ദാമോദരൻ, ശ്രീജിൽ, അനീഷ്, വനിത സി.പി.ഒ സുഭദ്ര എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story