Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 10:38 AM IST Updated On
date_range 6 Sept 2018 10:38 AM ISTപകര്‍ച്ചവ്യാധി: ബോധവത്കരണവുമായി ജൂനിയർ റെഡ്ക്രോസ്
text_fieldsbookmark_border
പെരിന്തൽമണ്ണ: എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവത്കരണവുമായി ജൂനിയർ റെഡ്ക്രോസ് കാഡറ്റുകൾ. എലിപ്പനി ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് സഹപാഠികൾക്കും സമീപ പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും ബോധവത്കരണം നടത്തി. ഒരുദിവസം നീണ്ടുനിന്ന ബോധവത്കരണ യാത്രയില്‍ എരവിമംഗലം എ.എം.യു.പി സ്കൂളിലെ 30 കാഡറ്റുകളും അധ്യാപകരും പങ്കെടുത്തു. പ്രധാനാധ്യാപകന്‍ പി. ശ്രീനാഥ്, ജെ.ആർ.സി ഉപജില്ല സെക്രട്ടറി ഷെൻസി അഗസ്റ്റിൻ, സി. അതുല്യ, അരുണാചിത്രൻ, എസ്. സജില എന്നിവർ നേതൃത്വം നല്‍കി. പടം.... pmna mc 1 എരവിമംഗലം എ.എം.യു.പി സ്കൂൾ ജെ.ആർ.സി അംഗങ്ങൾ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവത്കരണവുമായി വീടുകളിൽ എത്തിയപ്പോൾ മേൽക്കുളങ്ങരയിലേക്ക് അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ട് ഒരുവർഷം പെരിന്തൽമണ്ണ: തേലക്കാട് ബസ് അപകടത്തെ തുടർന്ന് മേൽക്കുളങ്ങരയിലേക്ക് അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് സർവിസ് നിർത്തി ഒരുവർഷം കഴിഞ്ഞിട്ടും പുനരാരംഭിക്കാൻ നടപടിയില്ല. പെരിന്തൽമണ്ണയിൽനിന്നും മേൽക്കുളങ്ങരയിലേക്ക് പോയ സ്വകാര്യബസാണ് തേലക്കാട്ട് അപകടത്തിൽപെട്ട് തകർന്നത്. ഇതേ തുടർന്ന് യാത്രാക്ലേശം രൂക്ഷമായിരുന്നു. ഇത് പരിഹരിക്കാൻ നിരന്തരമായി നാട്ടുകാർ ആവശ്യപ്പെട്ടതിന് ശേഷമാണ് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് മേൽക്കുളങ്ങരയിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങിയത്. ബസ് അപകടം നടന്നിട്ട് ഇന്നത്തേക്ക് അഞ്ചുവർഷം ആകുന്നു. ഇതിനിടക്ക് ഒന്നരവർഷം മാത്രമാണ് കെ.എസ്.ആർ.ടി.സി ബസ് ഒാടിയത്. നിലവിൽ രണ്ട് സ്വകാര്യ ബസുകൾ മാത്രമാണ് റൂട്ടിലോടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story