Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൗരി വധം: കൊലയാളി...

ഗൗരി വധം: കൊലയാളി പരശുറാം വാഗ്​മോർ തന്നെയെന്ന്​ ഫോറൻസിക്​ റിപ്പോർട്ട്​

text_fields
bookmark_border
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെന വെടിവെച്ചുകൊന്നത് പിടിയിലായ പരശുറാം വാഗ്മോർ (26) തന്നെയെന്ന് ഫോറൻസിക് ലാബ് റിപ്പോർട്ട്. സി.സി.ടി.വിയിൽ പതിഞ്ഞ കൊലപാതക ദൃശ്യങ്ങളും കൊലപാതക രംഗത്തി​െൻറ പുനരാവിഷ്കരണ വിഡിയോയും ഉൾപ്പെടുത്തി ഗുജറാത്തിലെ ഡയറക്ടറേറ്റ് ഒാഫ് ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിലൊന്നിൽ കൊലയാളിയായ പരശുറാം വാഗ്മോറി​െൻറ ചിത്രം പതിഞ്ഞിരുന്നു. ആറു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഇൗ ദൃശ്യവും കൊലപാതകത്തി​െൻറ പുനരാവിഷ്കരണ ദൃശ്യവുമാണ് പരിശോധനക്കയച്ചത്. ഇരു വിഡിയോയിലും പ്രത്യക്ഷപ്പെടുന്നയാളി​െൻറ ശരീരഭാഷയും ചലനങ്ങളും മറ്റും അടിസ്ഥാനമാക്കി ഫോറൻസിക് ഗേറ്റ് അനാലിസിസ് പരിശോധനയിലൂടെയാണ് കൊലയാളിയെ ഉറപ്പിച്ചത്. കുറ്റാന്വേഷണ രംഗത്ത് ഇന്ത്യയിൽ ഒരുപക്ഷേ ആദ്യമായാവും ഫോറൻസിക് ഗേറ്റ് അനാലിസിസ് ഉപയോഗപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story