Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ദുരിതാശ്വാസനിധിയിലേക്ക് നവദമ്പതികളുടെ സ്വർണവള

text_fields
bookmark_border
വള്ളിക്കുന്ന്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണവള നൽകി വിവാഹവേദി കാരുണ്യപ്രവർത്തിനത്തിന് വേദിയാക്കി നവദമ്പതികൾ. പള്ളിക്കൽ ഗ്രാമപഞ്ചായത്തംഗവും സി.പി.എം കുറുന്തല ബ്രാഞ്ചംഗവുമായ കെ. മോഹൻദാസി​െൻറയും കവിതയുടെയും മകൾ കാവ്യയും ഐക്കരപ്പടി പ്രണവത്തിൽ രവീന്ദ്രനാഥി​െൻറ മകൻ സൂരജും തമ്മിലുള്ള വിവാഹചടങ്ങിലാണ് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സ്വർണവള നൽകിയത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി. അനിൽ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗം സുർജിത്ത്, ലോക്കൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി എം. പത്മനാഭൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവദമ്പതികളായ കാവ്യയും സൂരജും നൽകിയ സ്വർണവള വി.പി. അനിൽ ഏറ്റുവാങ്ങുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story