Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 11:06 AM IST Updated On
date_range 4 Sept 2018 11:06 AM ISTപ്രളയപ്രദേശങ്ങളിലെ കൃഷി: വിവരങ്ങളറിയാൻ വിളിക്കാം
text_fieldsbookmark_border
പാലക്കാട്: പ്രളയബാധിത മേഖലകളിൽ അനുവർത്തിക്കാവുന്ന കൃഷിരീതികൾ, വിളകൾ, സസ്യസംരക്ഷണ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് കർഷകരുടെ സംശയനിവാരണത്തിനും വിദഗ്ധ ഉപദേശങ്ങൾക്കുമായി ഹെൽപ് ഡെസ്ക് ആരംഭിച്ചു. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശൂർ മണ്ണുത്തി കമ്യൂണിക്കേഷൻ സെൻററിലാണ് ദിവസവുമുള്ള ഹെൽപ് ഡെസ്ക് ആരംഭിച്ചത്. ഫോൺ: 9567443673. കൂടാതെ സർവകലാശാലയുടെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലും ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ഗവേഷണ കേന്ദ്രം, ഫോൺ നമ്പർ എന്നിവ യഥാക്രമം: വെള്ളായണി -0471 2382239 (9447888948), കുമരകം -0481 2524421, കായംകുളം -0479 2443404, പട്ടാമ്പി -0466 2212275 (9447624591), അമ്പലവയൽ -04936 260561 (9447186158), പീലിക്കോട് -0467 2260632, കൃഷി വിജ്ഞാനകേന്ദ്രം കൊല്ലം -0474 2663599 (9745643733), കോട്ടയം -0481 2523421 (8281750541), തൃശൂർ -0487 2375855 (9446319848), പാലക്കാട് -0466 2212279 (9443446661), മലപ്പുറം -0494 2687640 (9895703726), വയനാട് -0493 6260411 (7561806901), കണ്ണൂർ -0460 2226087 (9446960736).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story