Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമ്പാദ്യകുടുക്ക...

സമ്പാദ്യകുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചാം ക്ലാസുകാരി

text_fields
bookmark_border
പൊന്നാനി: സ്വർണവള വാങ്ങാൻ കൂട്ടിവെച്ച സമ്പാദ്യകുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചാം ക്ലാസുകാരി. പുതുപൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫാത്തിമ സൻഹയാണ് കൊച്ചുസമ്പാദ്യം നൽകിയത്. ദുരിതാശ്വാസ ക്യാമ്പുകളിലെയും ദുരന്തമേഖലകളിലെയും ചിത്രങ്ങൾ പത്രങ്ങളിലും ചാനലുകളിലും കണ്ടതിൽനിന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ത​െൻറ ആഗ്രഹം സൻഹ ക്ലാസ് അധ്യാപികയോട് പറയുകയായിരുന്നു. പ്രധാനാധ്യാപകൻ സി.വി. നൗഫലിന് സമ്പാദ്യകുടുക്ക കൈമാറി. അധ്യാപകരായ വി. അഷ്റഫ്, സമീറ എന്നിവർ സംബന്ധിച്ചു. പുതുപൊന്നാനി ജീലാനി നഗറിൽ ഇല്ല്യാസി​െൻറയും സുബീനയുടെയും മകളാണ് ഫാത്തിമ സൻഹ. പടം...tirp8 ദുരിതാശ്വാസ നിധിയിലേക്ക് ഫാത്തിമ സൻഹ ത​െൻറ സമ്പാദ്യകുടുക്ക പ്രധാനാധ്യാപകൻ സി.വി. നൗഫലിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story