Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 10:54 AM IST Updated On
date_range 3 Sept 2018 10:54 AM ISTദമ്മാം പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിൽ വൻ അഗ്നിബാധ
text_fieldsbookmark_border
ദമ്മാം: ദമ്മാമിൽ പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിൽ വൻ അഗ്നിബാധ. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ആളപായമില്ല. സംഭവം അട്ടിമറിയല്ലെന്നും രേഖകളെല്ലാം ഇലക്ട്രോണിക് സംവിധാനത്തിൽ സുരക്ഷിതമാണെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഒാഫിസ് അറിയിച്ചു. ബഹുനില കെട്ടിടത്തിെൻറ എയർകണ്ടീഷൻ സംവിധാനത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത് കെട്ടിടത്തിെൻറ ഏറ്റവും മുകൾ നിലയിലാണ് സ്ഥാപിച്ചത്. അലൂമിനിയം ക്ലാഡിങ് ഉള്ള കെട്ടിടമാണിത്. അലൂമിനിയം ആവരണത്തിനിടയിലൂടെ തീ വലിയ തോതിൽ പടർന്നു പിടിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 ഒാളം ഫയർ എഞ്ചിനുകൾ എത്തി അഗ്നി നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് വക്താവ് ലഫ്.കേണൽ അബ്ദുൽ ഹാദി അൽ ഷഹറാനി പറഞ്ഞു. അതേ സമയം സംഭവത്തെ കുറിച്ച് ബന്ധപ്പെട്ടവരോട് ഉടൻ അന്വേഷണം നടത്താൻ കിഴക്കൻ മേഖല ഗവർണർ സൗദ് ബിൻ നായിഫ് ഉത്തരവിട്ടു. ദമ്മാമിൽ വെയർഹൗസിൽ വൻതീപിടിത്തം ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ അൽ ഖാലിദിയ ഡിസ്ട്രിക്ടിൽ വെയർഹൗസിൽ വൻതീപിടിത്തം. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടകാരണം എന്താണെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ അഗ്നി ശമനസേന കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ഉൗർജിത ശ്രമങ്ങൾ ആരംഭിച്ചതായി കിഴക്കൻ പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് ക്യാപ്റ്റൻ സാദ് അൽ റായി പറഞ്ഞു. അഗ്നി ബാധയുടെ ആഘാതം അമ്പത് ശതമാനം കുറക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story