Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 10:39 AM IST Updated On
date_range 3 Sept 2018 10:39 AM ISTജ്യേഷ്ഠെൻറ ശിക്ഷണത്തിൽ ഹനാന് സുവർണനേട്ടം
text_fieldsbookmark_border
താനൂർ: സഹോദരെൻറ പരിശീലനത്തിൽ മുഹമ്മദ് ഹനാെൻറ നേട്ടത്തിന് പത്തരമാറ്റ്. സംസ്ഥാന ഇൻറർ ക്ലബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോഡോടെയാണ് മുഹമ്മദ് ഹനാൻ സ്വർണം നേടിയത്. 2012ൽ തൃശൂരിലെ മെയ്മോൻ പൗലോസ് സൃഷ്ടിച്ച 14 .7 സെക്കൻഡ് റെക്കോഡാണ് 14 സെക്കൻഡാക്കി ഹനാൻ തിരുത്തിയത്. താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ ഹനാൻ, സബ് ജൂനിയർ വിഭാഗം 80 മീറ്റർ ഹർഡിൽസ്, 200, 400 മീറ്റർ ഓട്ടം എന്നിവയിൽ ജില്ല സ്കൂൾ കായികമേളയിൽ ഒന്നാമതായിരുന്നു. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. കായികാധ്യാപകൻ കൂടിയായ സഹോദരൻ മുഹമ്മദ് ഹർഷാദാണ് പരിശീലകൻ. ഒഴിവ് വേളകളിലാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന് ആവശ്യമായ സൗകര്യം ഇല്ലാത്തതാണ് ഹനാെൻറ വിഷമം. സ്കൂൾ മൈതാനത്തിെൻറ നവീകരണം നടക്കുന്നതിനാൽ പരിശീലനത്തിന് പ്രയാസം നേരിടുകയാണ്. മറ്റു ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തിയും തീരമേഖലയിൽ എത്തിയുമാണ് പരിശീലനം നടത്തുന്നത്. സെപ്റ്റംബർ 15ന് ആന്ധ്രയിൽ നടക്കുന്ന ദേശീയ മീറ്റിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. മികച്ച ഫുട്ബാൾ താരംകൂടിയായ ഹനാൻ കെ. പുരം സ്വദേശി വെള്ളച്ചാലിൽ കരീമിെൻറയും നൂർജഹാെൻറയും മകനാണ്. മുഹമ്മദ് ആഷിഖാണ് മറ്റൊരു സഹോദരൻ. മത്സരം കഴിഞ്ഞ് നാട്ടിലെത്തിയ താരത്തിന് താനൂർ റെയിൽവേ സ്‌റ്റേഷനിൽ നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്ന് സ്വീകരണമൊരുക്കി. നായനാർ വായനശാലക്ക് കീഴിലുള്ള കളിത കായിക കൂട്ടായ്മ, നേഫ ക്ലബ് കെ. പുരം എന്നിവയിലെ പ്രവർത്തകരും ഹനാനെ സ്വീകരിക്കാനെത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. മല്ലിക ഹരാർപ്പണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. സഹദേവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി. രമേശ്, കെ.വി.എ. ഖാദർ, ഡോ. രഘു പ്രസാദ് എന്നിവർ സ്വികരണത്തിന് നേതൃത്വം നൽകി. പരിശീലത്തിന് ആവശ്യമായ സാഹചര്യമൊരുക്കുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മല്ലിക പറഞ്ഞു. കെ.വി. തങ്കം, പി.എ. ഷാജി, സി. ഖൈറുനിസ, വി.പി. ഫൈസൽ, ടി. ഷംലാൻ എന്നിവർ സംബന്ധിച്ചു. photo: tir ml3 സംസ്ഥാന ഇൻറർ ക്ലബ് അത്ലറ്റിക് മീറ്റ് 100 മീറ്റർ ഹഡിൽസിൽ റെക്കോഡോടെ സ്വർണം നേടിയ മുഹമ്മദ് ഹനാനും പരിശീലകനായ സഹോദരൻ മുഹമ്മദ് ഹർഷാദും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story