Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:50 AM IST Updated On
date_range 2 Sept 2018 11:50 AM ISTക്ഷേത്രങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം
text_fieldsbookmark_border
ചെർപ്പുളശ്ശേരി: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മുളയൻകാവ് യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. വർഷങ്ങളായി തുച്ഛ വേതനത്തിൽ നിരവധി പേരാണ് ദേവസ്വം ബോർഡിനുകീഴിൽ സേവനമനുഷ്ഠിക്കുന്നത്. ദേവസ്വം എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ഡിവിഷൻ പ്രസിഡൻറ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുളയൻകാവ് ഭഗവതി ക്ഷേത്രം മേൽശാന്തി ജാല മന ഗിരീഷ് എമ്പ്രാന്തിരി അധ്യക്ഷത വഹിച്ചു. ഡിവിഷൻ വൈസ് പ്രസിഡൻറ് എം.എം. വിനോദ് കുമാർ, ഗിരീഷ് എമ്പ്രാന്തിരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജാലമന ഗിരീഷ് എമ്പ്രാന്തിരി (പ്രസി.), മുരളി (വൈസ് പ്രസി.) കെ. ബാലഗംഗാധരൻ (സെക്ര.), ശിവശങ്കരൻ (ജോ. സെക്ര.), സി. സുരേഷ് കുമാർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. പ്രളയക്കാഴ്ചകളിലേക്ക് കണ്‍തുറന്ന് പത്രപ്രദര്‍ശനം കല്ലടിക്കോട്: പ്രളയദുരിതങ്ങളിലേക്ക് കണ്‍തുറന്ന് വിദ്യാർഥികള്‍ ഒരുക്കിയ പത്രപ്രദര്‍ശനം. കരിമ്പ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ ജേണലിസം വിദ്യാർഥികളാണ് പ്രദര്‍ശനം ഒരുക്കിയത്. പ്രളയ ദിവസങ്ങളില്‍ പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളുടെ വ്യത്യസ്ത പേജുകളാണ് പ്രദര്‍ശിപ്പിച്ചത്. ഒന്നാം പേജ്, ലോക്കല്‍ പേജ്, സ്‌പെഷല്‍ പേജ്, സണ്‍ഡേ സപ്ലിമെൻറ്, 1924ലെ വെള്ളപ്പൊക്കം എന്നിവയും വാര്‍ത്ത ഏജന്‍സികളുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. 'മാധ്യമം' അടക്കമുള്ള പത്രങ്ങൾ പ്രദർശനത്തിൽ ഇടംപിടിച്ചു. പ്രിന്‍സിപ്പല്‍ കെ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ കെ.ആര്‍. ബൈജു, വിദ്യാർഥികളായ ബേബി ഷെറീന, ബിബിന സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. പടം) അടിക്കുറിപ്പ് - കരിമ്പ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ഒരുക്കിയ പ്രളയ ദിവസങ്ങളിലെ പത്രമാധ്യമങ്ങളുടെ പ്രദര്‍ശനം /pw -File karimba Ghടട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story