Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:20 AM IST Updated On
date_range 2 Sept 2018 11:20 AM ISTകാട്ടാന പ്രശ്നം: കർഷകൻ വനംവകുപ്പ് അധികൃതരെ തടഞ്ഞു
text_fieldsbookmark_border
അഗളി: ദിവസങ്ങളായി നെല്ലിപ്പതിയിലെ കൃഷിയിടത്തിലിറങ്ങി കാട്ടാന വാഴ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കർഷകൻ വനംവകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു. ഗൂളിക്കടവ് നെല്ലിപ്പതി കുളത്തുങ്കര കെ.ജെ. വർഗീസിെൻറ കൃഷിയിടത്തിൽ വെള്ളിയാഴ്ച രാത്രിയെത്തിയ കാട്ടാനക്കൂട്ടം 1100 വാഴകളാണ് നശിപ്പിച്ചത്. രണ്ട് കുട്ടികളടക്കമുള്ള അഞ്ച് ആനകളാണ് ശനിയാഴ്ച പുലർച്ചയോടെ കൃഷിയിടത്തിലെത്തിയത്. നെല്ലിപ്പതി, പല്ലിയറ പ്രദേശങ്ങളിൽ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. 1600 വാഴകളുണ്ടായിരുന്ന കൃഷിയിടത്തിൽ പലപ്രാവശ്യമായി വന്ന കാട്ടാനകൾ വാഴത്തോട്ടം പൂർണമായി നശിപ്പിച്ചിരിക്കുകയാണ്. കുല വെട്ടാറായ തെൻറ വാഴകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് വർഗീസ് വനംവകുപ്പ് ജീവനക്കാരെ തടഞ്ഞത്. നെല്ലിപ്പതിയിൽ പ്രവർത്തിക്കുന്ന എലിഫെൻറ് സ്പെഷൽ സ്ക്വാഡിെൻറ വാഹനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്താതെ കടത്തിവിടില്ലെന്നും പറഞ്ഞാണ് വർഗീസ് തടഞ്ഞത്. ജനവാസ പ്രദേശങ്ങളിലെ ആന പ്രശ്നത്തിൽ പട്രോളിങ്ങിനെത്തിയ ജീവനക്കാരെയണ് തടഞ്ഞത്. പ്രദേശത്ത് രണ്ട് കൂട്ടങ്ങളായി കാട്ടാന ഇറങ്ങിയിട്ടുണ്ടെന്നും ഇതിനെ തുരത്താനുള്ള പ്രവർത്തനം മണ്ണാർക്കാട് ദ്രുതകർമസേനയുടെ എലിഫെൻറ് സ്പെഷൽ സ്ക്വാഡ് നടത്തിവരികയാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. പുഴയിലൂടെ നടന്ന് കൃഷിസ്ഥലത്തെത്തിയാണ് കാട്ടാനക്കൂട്ടം ഇത്തവണ ഇത്രയും നാശനഷ്ടമുണ്ടാക്കിയതെന്നും വനം വകുപ്പ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നെല്ലിപ്പതിയിൽ റോഡ് ഉപരോധിച്ചു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ചനടത്തി. ആന കൃഷിയിടത്തിലെത്തി നാശനഷ്ടം വരുത്തിയതിൽ നഷടപരിഹാരം നൽകാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. അട്ടപ്പാടിയിൽ വിവിധയിടങ്ങളിലായി ഇറങ്ങുന്ന കാട്ടാന വ്യാപക കൃഷിനാശം ഉണ്ടാക്കുന്നുവെന്നും ഇതിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് അറിയിച്ചു. ഒമ്മല ഡെപ്യൂട്ടി റെയിഞ്ചർ ഹരികുമാർ, അഗളി എസ്.ഐ രതീഷ് എന്നിവരാണ് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്. കുതിരാൻ: ആദ്യ തുരങ്കം നിർമാണം സെപ്റ്റംബർ അവസാനത്തോടെ വടക്കഞ്ചേരി: കുതിരാൻ ആദ്യ തുരങ്കം നിർമാണം സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കുമെന്ന് അധികൃതർ. ഇനി അഴുക്കുചാൽ പ്രവൃത്തി മാത്രമേ ബാക്കിയുള്ളൂവെന്ന് ഇവർ അറിയിച്ചു. ദേശീയപാത അതോറിറ്റി, വനം വകുപ്പ് തുടങ്ങിയവരുടെ പരിശോധനക്ക് ശേഷം ദേശീയപാത വടക്കഞ്ചേരി-മണ്ണുത്തി കരാർ കമ്പനിയായ കെ.എം.സിക്ക് തുരങ്ക നിർമാണ കരാർ കമ്പനിയായ പ്രഗതി എൻജിനീയറിങ് ഗ്രൂപ് കൈമാറും. രണ്ടാം തുരങ്ക നിർമാണം 80 ശതമാനം പൂർത്തിയായെങ്കിലും രണ്ട് മാസത്തിനകം പണി തീരുമെന്നാണ് പ്രതീക്ഷ. കുടിശ്ശിക തുക ലഭിക്കാത്തതിനാലാണ് തുരങ്ക നിർമാണം നീളുന്നത്. ദേശീയപാത 544 വടക്കഞ്ചേരി-മണ്ണുത്തി പാത 60 മീറ്ററിൽ വികസിപ്പിച്ച് കമീഷൻ ചെയ്യാൻ കരാറുകാർക്ക് ദേശീയപാത അതോറിറ്റി നൽകിയ സമയം ദീർഘിപ്പിച്ച് 2018 മാർച്ചിൽ ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടെ കമീഷൻ ചെയ്യണമെന്നായിരുന്നു നിർദേശം. രണ്ടാം തവണയാണ് സമയം നീട്ടി നൽകുന്നത്. പല സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് വീണ്ടും വൈകിക്കുന്നത്. 900 കോടി രൂപയാണ് എസ്റ്റിമേറ്റ്. സർവിസ് റോഡുകളും പുതുതായി കൂട്ടിച്ചേർത്ത മേൽപാലങ്ങളും അടിപാതകളും ഉൾപ്പെടെ 1000 കോടി എത്തുമെന്നാണ് വിലയിരുത്തൽ. വടക്കഞ്ചേരിക്കടുത്ത് പന്നിയങ്കരയിൽ ടോൾ പ്ലാസ നിർമാണം അന്തിമ ഘട്ടത്തിലാണെങ്കിലും റോഡുപണി ഭാഗികമായി പോലും നടക്കുന്നില്ല. ദിവസങ്ങൾക്കുമുമ്പ് നടന്ന ശക്തമായ മഴയും വെള്ളക്കെടുതിയും മൂലം റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ടതും ഗതാഗതക്കുരുക്കും വാഹനങ്ങളെയും യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ദുരിതം അനുഭവിക്കേണ്ടി വന്നു. 14 മീറ്റർ വീതിയുള്ള തുരങ്കത്തിൽ 11.75 മീറ്റർ ആകും റോഡ് ഉണ്ടാകുക. മേൽപാലം നിർമാണം പൂർത്തിയാകുന്ന മുറക്ക് ഒന്നാം തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടുമെന്ന് പറയുന്നു. സെപ്റ്റംബർ അവസാനത്തോടെ ഗതാഗതത്തിന് തുറന്നേക്കും എന്നും കരുതുന്നു. ആദ്യ തുരങ്കം പണി ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ദേശീയപാത കരാർ കമ്പനിയായ കെ.എം.സിക്ക് കൈമാറേണ്ടതാണ്. എന്നാൽ, വൻതുക കുടിശ്ശികയാണ് ഇതിന് കാരണമെന്ന് പറയുന്നു. 962 മീറ്റർ ആണ് തുരങ്കങ്ങളുടെ ആകെ നീളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story