Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 10:38 AM IST Updated On
date_range 2 Sept 2018 10:38 AM ISTവിടപറഞ്ഞത് സൗമ്യനായ പണ്ഡിതശ്രേഷ്ഠൻ
text_fieldsbookmark_border
വേങ്ങര: ദീർഘകാലം ജമാഅത്തെ ഇസ്ലാമി ഏരിയ ഓർഗനൈസറായി സേവനമനുഷ്ഠിച്ച വി. മുഹമ്മദ് അബ്ദുറഹ്മാെൻറ നിര്യാണത്തോടെ അബ്ദുറഹ്‌മാൻ നഗറിന് നഷ്ടമായത് സരസനും സൗമ്യനുമായ പണ്ഡിത ശ്രേഷ്ഠനെ. കോൺഗ്രസിൽ നിന്നാണ് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയിലെത്തിയത്. സ്വാതന്ത്ര്യ സമര സേനാനിയും ദീർഘകാലം എ.ആർ നഗർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന വി.എ. ആസാദിെൻറ മൂത്ത മകനായ അബ്ദുറഹ്‌മാൻ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ജമാഅത്തെ ഇസ്ലാമിക്കാരനായത് നാട്ടിലും കുടുംബത്തിലും വലിയ പൊട്ടിത്തെറിയുണ്ടാക്കിയ സംഭവമായിരുന്നു. മുസ്ലിം സമുദായത്തിലെ ഇതര സംഘടനകളൊന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ശത്രുക്കളല്ലെന്നും അവരുടെ പ്രവർത്തനങ്ങൾ ഇസ്‌ലാമിന് സഹായകമാകുന്ന പോഷക പ്രവർത്തനങ്ങളാണെന്നുമായിരുന്നു അദ്ദേഹത്തിെൻറ നിരീക്ഷണം. ജീവിതത്തിലെ ലാളിത്യം, സൂക്ഷ്മത, ബന്ധങ്ങളിൽ സംഘർഷങ്ങൾക്ക് അവസരം കൊടുക്കാത്ത സമവായ പ്രകൃതം, സൗമ്യത എന്നീ ഗുണങ്ങൾ ഒരുപോലെ സമ്മേളിച്ച അദ്ദേഹത്തിെൻറ ക്ലാസുകളും ഖുതുബകളും നർമം കൊണ്ടും നവ ആശയങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു. അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ച അദ്ദേഹത്തിെൻറ മരണത്തിലൂടെ സൗമ്യപ്രഭാവനായ സുഹൃത്തിനെയാണ് നാടിന് നഷ്ടമായത്. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർമാരായ പി. മുജീബ് റഹ്‌മാൻ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്‌മാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖ്, മീഡിയവൺ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, സി.എൽ. തോമസ്, മാധ്യമം അസോസിയേറ്റ് എഡിറ്റർ കെ. യാസീൻ അഷ്‌റഫ്, ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ, പ്രബോധനം ചീഫ് എഡിറ്റർ ടി.കെ. ഉബൈദ്, എൻ.എം. അബ്ദുറഹ്‌മാൻ, പി.സി. ബഷീർ, വി.എ. കബീർ, കെ.പി. രാമനുണ്ണി, വേങ്ങര േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ്, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല സെക്രട്ടറി അഷ്‌റഫ് വൈലത്തൂർ തുടങ്ങിയവർ പരേതെൻറ വീട് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story