Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 11:08 AM IST Updated On
date_range 1 Sept 2018 11:08 AM ISTദുരന്തസാധ്യത മേഖലയിൽ പുനരധിവാസം സാധ്യമല്ല -മന്ത്രി
text_fieldsbookmark_border
പാലക്കാട്: ദുരന്തസാധ്യത മേഖലയിൽ പുനരധിവാസം സാധ്യമല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ ജിയോളജിക്കൽ സർവേയുടെയും ഭൂമിശാസ്ത്രപരമായ പഠനത്തിെൻറയും അടിസ്ഥാനത്തിൽ പരിശോധന നടത്തി ആവശ്യമെങ്കിൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും. വീട് തകർന്നവരുടെ പുനരധിവാസം പരിഗണിച്ച് സ്വീകാര്യമായ എല്ലാ നിർദേശങ്ങളും പരിഗണിച്ച് ഭവനപദ്ധതി ആവിഷ്കരിക്കും. നേരത്തേ ദുരന്തമേഖലകളിൽ താമസിച്ചിരുന്നവർക്കായി സുരക്ഷിത സ്ഥലം കണ്ടത്തും. ഭൂമിയില്ലാത്തതും താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടവരുമായ ആളുകൾക്ക് സർക്കാർ ഭൂമി കണ്ടെത്തി പട്ടയം കൊടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കും. റിവർ മാനേജ്മെൻറ് ഫണ്ടിെൻറ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ജില്ലയുടെ ആവശ്യങ്ങളനുസരിച്ച് സംസ്ഥാനതല കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ദുരന്തം നേരിട്ട എല്ലാ വില്ലേജുകളുടെയും കണക്ക് കലക്ടറുടെ മേൽനോട്ടത്തിൽ സർക്കാറിന് സമർപ്പിക്കണം. ആനുകൂല്യങ്ങൾക്ക് അർഹരായവർ ഒഴിവാക്കപ്പെടരുത്. നെല്ലിയാമ്പതിയിലേക്കുള്ള ബദൽ റോഡിന് വനംവകുപ്പിെൻറ സഹകരണമുള്ള സാഹചര്യത്തിൽ ആശങ്കയില്ല. ഹെലികോപ്ടറിൽ ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ പ്രദേശത്ത് ശേഖരിച്ചിട്ടുണ്ട്. ചെക്ക് ഡാമുകളുടെ നിർമാണം ആവശ്യകതക്കനുസരിച്ച് ശാസ്ത്രീയ പഠനം നടത്തിയാകും നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. ജില്ലയിലേത് പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ മാത്രമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. രേഖകൾ ഇല്ലാത്ത വീടുകളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്തലാണ് പ്രശ്നം. സ്ഥലം കണ്ടെത്തി വില കൊടുത്തു വാങ്ങൽ ഒരു വെല്ലുവിളിയാണ്. ഉപയോഗിക്കാൻ കഴിയുന്ന സർക്കാർ സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. റവന്യൂ വകുപ്പും അതിൽ പങ്കാളികളാകണം. സമഗ്രപദ്ധതി ഇതിനായി രൂപവത്കരിക്കപ്പെടേണ്ടതുണ്ട്. വീട് തകർന്ന പട്ടികജാതി-വർഗവിഭാഗക്കാർക്ക് ഇപ്പോൾ താൽക്കാലിക സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എം.എൽ.എമാരായ കെ. കൃഷ്ണൻക്കുട്ടി, ഷാഫി പറമ്പിൽ, കെ.വി. വിജയദാസ്, കെ. ബാബു, കെ.ഡി. പ്രസേനൻ, മുഹമ്മദ് മുഹ്സിൻ, പി. ഉണ്ണി, വി.എസ്. അച്യുതാനന്ദെൻറ പ്രതിനിധി എ. അനിൽകുമാർ, കലക്ടർ ഡി. ബാലമുരളി, സബ്കലക്ടർ ജെറോമിക് ജോർജ്, എ.ഡി.എം ടി. വിജയൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story