Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 10:41 AM IST Updated On
date_range 31 May 2018 10:41 AM ISTവിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി
text_fieldsbookmark_border
കോഡൂര്‍: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നൂറോളം വിദ്യാര്‍ഥികള്‍ക്കാണ് പഠനാവശ്യത്തിനുള്ള മേശയും കസേരയും നല്‍കിയത്. ഈസ്റ്റ് കോഡൂര്‍ കുട്ടശ്ശേരിക്കുളമ്പ് ജി.എം.എൽ.പി സ്കൂള്‍ അങ്കണത്തില്‍ നടന്ന വിതരണോദ്ഘാടനം പ്രസിഡൻറ് സി.പി. ഷാജി നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. നിർവഹണ ഉദ്യോഗസ്ഥ എ. തിത്തു പദ്ധതി വിശദീകരിച്ചു. വൈസ്പ്രസിഡൻറ് കെ. രമാദേവി, അംഗങ്ങളായ എം.ടി. ബഷീർ, കെ. മുഹമ്മദലി, സജീന മേനമണ്ണിൽ, റീജ കുറുപ്പത്ത്, കെ. ഷീന, പി.കെ. ശരീഫ, സ്കൂള്‍ പി.ടി.എ പ്രസിഡൻറ് അശ്റഫ് തേക്കില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story