Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 10:29 AM IST Updated On
date_range 31 May 2018 10:29 AM ISTകരിപ്പൂരിൽ 28.99 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 28.99 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. കണ്ണൂർ അലവിൽ പള്ളിയമൂല ആകാശ് (24) എന്നയാളിൽനിന്നാണ് 918 ഗ്രാം സ്വർണം പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലാണ് മിശ്രിത രൂപത്തിൽ സ്വർണം ഒളിപ്പിച്ചത്. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാവിലെ ദോഹയിൽനിന്നുള്ള ഖത്തർ എയർവേസിൽ കരിപ്പൂരിെലത്തിയ ഇയാളെ അറസ്റ്റ് ചെയ്തശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് കമീഷണർ സുമിത് കുമാർ, ജോ. കമീഷണർ അനീഷ് രാജൻ, അസി. കമീഷണർ നിഥിൻ ലാൽ, സൂപ്രണ്ടുമാരായ വി. മുരളീധരൻ, കെ. സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്. ഫോേട്ടാ: mpgkdy1: കരിപ്പൂരിൽ പിടികൂടിയ സ്വർണം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story