Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2018 11:08 AM IST Updated On
date_range 27 May 2018 11:08 AM ISTറമദാൻ വിശേഷം
text_fieldsbookmark_border
രാത്രി നമസ്കാരങ്ങൾക്ക് അതിഥി ഇമാമുമാരുെട നേതൃത്വം വിവിധ പ്രദേശങ്ങളിൽനിന്നെത്തുന്ന അതിഥികളുടെ സാന്നിധ്യത്തിലൂടെ ഭാഷയുടെയും സംസ്കാരങ്ങളുടെയും സംഗമ കേന്ദ്രങ്ങൾ കൂടിയായി പള്ളികൾ മാറുന്നത് റമദാെൻറ സുന്ദര കാഴ്ചകളിലൊന്ന് മലപ്പുറം: ശ്രവണസുന്ദരമായി ഖുർആൻ പാരായണം ചെയ്ത് റമദാനിൽ പ്രത്യേകമായി നടക്കുന്ന തറാവീഹിനും രാത്രി നമസ്കാരങ്ങൾക്കും നേതൃത്വം നൽകുന്നത് അന്യസംസ്ഥാനങ്ങളിലെ ഇമാമുമാർ. ഏതാനും വർഷങ്ങളായി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. ഇതിനായി അന്യ സംസ്ഥാനത്തുനിന്ന് എത്തുന്ന ഇവരുടെ എണ്ണം വർഷം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെ നിരവധി പള്ളികളിൽ ഇവരുടെ നേതൃത്വത്തിലാണ് രാത്രി നമസ്കാരങ്ങൾ നിർവഹിക്കപ്പെടുന്നത്. ചെറുപ്രായത്തിൽതന്നെ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയവരാണ് ഇക്കൂട്ടരിൽ അധികവും. അതുകൊണ്ടുകൂടിയാണ് പള്ളി ഭാരവാഹികൾ റമദാനിൽ ഇവരെ തേടിപ്പോകുന്നത്. പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ, യു.പി, അസം, മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെല്ലാം റമദാനിൽ ഇവർ എത്തുന്നുണ്ട്. ദൈർഘ്യമേറിയ നമസ്കാരമായ തറാവീഹിന് നേതൃത്വം നൽകുക എന്നതാണ് പ്രധാന ചുമതല. ദരിദ്ര പശ്ചാത്തലത്തിൽ ജീവിക്കുന്നവരാണ് ഇവരിലേറെ പേരും. പുണ്യമാസത്തിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്നതുവഴി നന്മകൾ വാരിക്കൂട്ടുന്നതിന് പുറമെ നല്ല ഭക്ഷണവും മാന്യമായ വേതനവും താമസസൗകര്യവും വിശ്വാസികളുടെ സ്നേഹാദരങ്ങളും പരിഗണനയുമൊക്കെ ലഭിക്കുന്നതും ഇവരെ മലയാള മണ്ണിലേക്ക് ആകർഷിക്കുന്നതിലെ പ്രധാന ഘടകങ്ങളാണ്. ഇവരോടൊപ്പം പരിചയക്കാരായും നാട്ടുകാരായും ഇൗ പള്ളികളിൽ നോമ്പുതുറക്കും നമസ്കാരത്തിനുമെത്തുന്നവരുണ്ട്. സ്ഥിരമായി പള്ളികളിൽ ഇമാമത്ത് നിർവഹിക്കുന്നവരും ചിലയിടങ്ങളിലുണ്ട്. അഞ്ചും ആറും മാസം കൂടുേമ്പാഴാണ് ഇവർ നാട്ടിലേക്ക് പോകുന്നത്. വിവിധ പ്രദേശങ്ങളിൽനിന്നെത്തുന്ന അതിഥികളുടെ സാന്നിധ്യത്തിലൂടെ ഭാഷയുടെയും സംസ്കാരങ്ങളുടെയും സംഗമ കേന്ദ്രങ്ങൾ കൂടിയായി പള്ളികൾ മാറുന്നു എന്നതും റമദാെൻറ സുന്ദര കാഴ്ചകളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story