Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓൺലൈൻ പ്രശ്നോത്തരി...

ഓൺലൈൻ പ്രശ്നോത്തരി രണ്ടിന്

text_fields
bookmark_border
ഡെയിഞ്ച വിത്ത് വിസ്മൃതിയിലേക്ക് പുതുനഗരം: നെൽപാടങ്ങളിൽനിന്ന് ഡെയിഞ്ചകൾ ഓർമയാകുന്നു. നെൽചെടികൾ നട്ടുപിടിപ്പിക്കുന്നതിന് മുമ്പ് പാടശേഖരങ്ങളിൽ പച്ചില വളത്തിനായി ഡെയിഞ്ച വിത്തു വിതക്കുന്നത് നിലവിൽ അന്യമാകുകയാണ്. മിക്ക കർഷകരും ഡയിഞ്ചകൾക്ക് പകരം കളനാശിനി ഉപയോഗിച്ച് പാടശേഖരങ്ങളിൽ തളിച്ചശേഷം വിത്തുവിതക്കുന്ന സംവിധാനമാണുള്ളത്. എന്നാൽ ഡെയിഞ്ച വിത്തിറക്കി ഒരു മാസക്കാലത്തോളം വളർത്തിയശേഷം മഴക്കാലത്ത് ഉഴുതുമറിച്ച് പാടശേഖരങ്ങളിൽ വെള്ളം കെട്ടി നിർത്തിയശേഷം അഴുകി മണ്ണിൽ ലയിച്ചശേഷമാണ് ഞാറ് നട്ടുപിടിപ്പിക്കുന്നത്. ഇത്തരം സംവിധാനം നിലവിൽ കർഷകർ സ്വീകരിക്കാത്തതിനാൽ മണ്ണി‍​െൻറ സ്വാഭാവികമായുള്ള ഗുണങ്ങൾ ഇല്ലാതാകുന്നതായി മുതിർന്ന കർഷകനായ മാണിക്കൻ പറയുന്നു. ഡയിഞ്ചയും മറ്റു പച്ചില വളങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തി മണ്ണിനെ വളക്കൂറുള്ളതാക്കി മാറ്റാൻ കൃഷിവകുപ്പും ബോധവത്കരണം നടത്തണമെന്നാണ് നെൽകർഷകരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story