Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:36 AM IST Updated On
date_range 25 May 2018 10:36 AM ISTകൗൺസലർമാരുടെ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണം ^ബാലാവകാശ കമീഷൻ
text_fieldsbookmark_border
കൗൺസലർമാരുടെ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണം -ബാലാവകാശ കമീഷൻ മലപ്പുറം: കൗൺസലർമാരുടെ ക്ഷാമം പരിഹരിക്കുക എളുപ്പമല്ലെന്നും ഇത് പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ സംരക്ഷണ കമീഷൻ അംഗം എം.പി. ആൻറണി പറഞ്ഞു. സംസ്ഥാനത്ത് പോക്സോ കേസുകൾ വർധിച്ചു വരുന്നതിെൻറ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ മനസ്സറിയാൻ ജില്ലയിലെ കൗൺസലർമാർക്ക് പരിശീലനം നൽകാൻ എത്തിയതായിരുന്നു അദ്ദേഹം. ഒരു കൗൺസലർ രണ്ട് സ്കൂളുകൾ ആഴ്ചയിൽ മാറിമാറി സേവനം ചെയ്യുന്ന നിലമ്പൂർ മോഡൽ പരീക്ഷിക്കുകയോ കുടുംബ കൗൺസലർമാരായി സേവനം ചെയ്യുന്നവരെ സ്കൂളുകളിൽ ലഭ്യമാക്കുകയോ ചെയ്യാം. െപ്രാട്ടക്ഷൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകി നിയമിക്കാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിന് ഡിനു നൈറ്റ് നേതൃത്വം നൽകി. ജില്ല കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. ഗീതാഞ്ജലി, ആർ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഉച്ചക്കുശേഷം നടന്ന പൊതുസംവാദത്തിൽ ജില്ല പൊലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ, സി.ഡബ്ല്യു.സി ചെയർപേഴ്സൺ എന്നിവർ പങ്കെടുത്തു. പോക്സോ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാലയങ്ങളിലും ഒരു കൗൺസലറെങ്കിലും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഫോേട്ടാ mpl1 councillors meet ജില്ലയിലെ കൗൺസലർമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story